ട്രക്ക് പാഞ്ഞുകയറി, ഉറക്കത്തിൽ 15 പേർ മരണത്തിലേക്ക്.

സൂറത്ത് / ഉറക്കത്തിൽ 15 അഭയാർത്ഥി തൊഴിലാളികൾ മരണത്തിലേക്ക്. റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഭയാർഥി തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. ദുരന്തത്തിൽ പതിനഞ്ചുപേർ മരണപെട്ടു. ഗുജറാത്തിലെ സൂറത്തില്‍ കൊസാമ്പയ്ക്ക് സമീപം ചൊവ്വാഴ്ച പുലർച്ചയായിരുന്നു സംഭവം.
കൊസാമ്പയ്ക്ക് സമീപം കിം മാണ്ട്വി ഹൈവേയിൽ ട്രക്കും കരിമ്പുകയറ്റിവന്ന ട്രാക്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ട്രക്ക് റോഡരികിൽ ഉറങ്ങിക്കിടന്നിരുന്ന അഭയാർത്ഥി തൊഴിലാളികളുടെ മേൽ പാഞ്ഞു കയറുകയായിരുന്നു. രാജസ്ഥാൻ ബന്‍സ്വാര സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റോഡരുകിൽ പതിനെട്ടു പേരാണ് ഉറങ്ങി കിടന്നിരുന്നത്. പന്ത്രണ്ട് പേർ സംഭവസ്ഥലത്തു വെച്ച് തൽക്ഷണം മരണപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റവരിൽ മൂന്ന് പേർ ആശുപത്രിയിൽ വെച്ച് മരിച്ചു. സംഭവത്തെ തുടർന്ന് ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.