വൈറ്റിലയിൽ വണ്ടിക്ക് സൈഡ് കൊടുത്തില്ല കെഎസ്ആർടിസി ഡ്രൈവറെ ഇടിവളകൊണ്ട് ആക്രമിച്ച് ലോറി ഡ്രൈവർ

കൊച്ചി : വൈറ്റിലയിൽ കെഎസ്ആർടിസി ബസ് സൈഡ് കൊടുക്കാത്ത കാരണത്താൽ പാർസൽ ലോറി ഡ്രൈവർ കെഎസ്ആർടിസി ഡ്രൈവറെ ഇടിവള കൊണ്ട് ആക്രമിച്ചു. പാലക്കാട് സ്വദേശി ഷിഹാസ് ഉമ്മറാണ് കെഎസ്ആർടിസി ഡ്രൈവർ റിന്റോയെ ആക്രമിച്ചത്. ഉച്ചയോടെ ആയിരുന്നു സംഭവം. വൈറ്റിലയിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ ലോറി ഡ്രൈവറിനു സൈഡ് കൊടുക്കാത്തതിൽ കെഎസ്ആർടിസി ബസ് ഡ്രൈവർമാർ കേറുന്ന വാതിലിലൂടെ ചാടിക്കയറി ഷിഹാസ് ആക്രമിക്കുകയായിരുന്നു. സീറ്റിൽ നിന്നും തള്ളി താഴെയിട്ട് കയ്യിലെ ഇടിവളയൂരിയായിരുന്നു ഉപദ്രവം. മുഖത്തും ഇടിയേറ്റ് റിന്റോ ഒരു വിധത്തിൽ മാറിയതോടെ ബസ്സിലെ യാത്രക്കാരും കണ്ടക്ടറും ആക്രമിയെ പ്രതിരോധിക്കാൻ രംഗത്തെത്തി. പിടിച്ചു മാറ്റാൻ എത്തിയവർക്ക് നേരെയും ഷിഹാസിന്റെ ആക്രമം. യാത്രക്കാർ സംഘടിച്ചു എന്ന് ഉറപ്പായതോടെ രക്ഷപ്പെടാനായി ഷിഹാസിന്റെ ശ്രമം. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ചു പിന്നാലെ പോലീസെത്തി കസ്റ്റഡിയിലെടുത്തു.