Editor's ChoiceEducationKerala NewsLatest NewsLaw,Local NewsNationalNews

ജലീലിന്റെ പ്രബന്ധം പരിശോധന നടത്താതെ സർവകലാശാല ക്ളീൻ ചീറ്റ് നൽകി.

തിരുവനന്തപുരം / മന്ത്രി കെ.ടി.ജലീലിന്റെ ഗവേഷണ പ്രബന്ധം സംബന്ധിച്ചു പരിശോധന നടത്താതെ പ്രബന്ധത്തിനു കേരള സർവ കലാശാലയുടെ ക്ളീൻ ചീറ്റ്. പ്രബന്ധത്തിലെ തെറ്റുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാട്ടിയ പരാതി പരിശോധിക്കാന്‍ പോലും തയാറാകാതെ ഗവേഷണ ബിരുദം ചട്ടപ്രകാരം നല്‍കിയതാണെന്ന് ആണ് കേരള സര്‍വകലാശാല വിശദീകരണം നൽകിയിരിക്കുന്നത്. മന്ത്രിയുടെ പ്രബന്ധം സംബന്ധിച്ച് ഗവർണർക്ക് ലഭിച്ച പരാതി, കേര ളാ വിസിയുടെ പരിശോധനക്ക് കൈമാറിയിരുന്നതാണ്. ബിരുദം ചട്ടപ്രകാരമാണ് നല്‍കിയിട്ടുള്ളതെന്ന വിശദീകരണം ആണ് കേരള വിസി ഇക്കാര്യത്തിൽ മറുപടി നൽകിയിരിക്കുന്നത്. മന്ത്രിക്ക് നൽകിയിരിക്കുന്ന ബിരുദം ചട്ടപ്രകാരമല്ല നല്‍കിയതെന്നു പരാതി യില്‍ പറയാതിരിക്കെയാണ്, ചട്ടപ്രകാരമാണെന്ന വി സി യുടെ മറുപടി ഉണ്ടായിരിക്കുന്നത്.
മന്ത്രിയുടെ പ്രബന്ധം മുഴുവൻ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണെന്നും പ്രബന്ധത്തിന്റെ വിഷയത്തില്‍ ഗവേഷക ന്റെ മൗലിക സംഭാവനകള്‍ ഒന്നും തന്നെ ഇല്ലെന്നായിരുന്നു പരാതി ഉണ്ടായത്. വിശദമായി പരിശോധിച്ച് നടപടിയെടുക്കാന്‍ ഗവര്‍ണര്‍ കേരള വിസിയെ ചുമതലപ്പെടുത്തിയ വിഷയത്തിൽ, പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ അന്വേഷിക്കുവാന്‍ പോലും വിസി തയാറായില്ലെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. മലബാര്‍ ലഹളയുമായി ബന്ധപെട്ടു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസലിയാരുടെയും പങ്കിനെ അധികരിച്ചു തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് 2006ല്‍ ജലീല്‍ കേരള സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് ബിരുദം സ്വന്തമാക്കുന്നത്. പ്രബന്ധത്തില്‍ തെറ്റുകളുണ്ടെങ്കില്‍ പൂര്‍ണമായും തിരുത്തിയതി നുശേഷം മാത്രമേ സര്‍വകലാശാല ബിരുദം നല്‍കുവാന്‍ പാടുള്ളൂ എന്നാണു നിലവിലുള്ള കീഴ്വാക്കാവും വ്യവസ്ഥയും. അങ്ങനെ യല്ലാതെ കേരള സർവകാലശാലയിൽ നിന്നും ഇതുവരെ ജലീലി നല്ലാതെ മറ്റാർക്കും ബിരുദദാനം നടത്തിയിട്ടില്ല. ഇത്തരം പ്രബന്ധങ്ങള്‍ പിന്നീട് ഗവേഷണവിദ്യാര്‍ത്ഥികള്‍ റഫറന്‍സിന് ഉപയോഗിക്കുമ്പോള്‍ പ്രസ്തുത തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത ഒഴിവാ ക്കാനാണ് സര്‍വകലാശാല ഇത്തരം ഒരു നിബന്ധന സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ജലീലിന്റെ പ്രബന്ധത്തിന്റെ കാര്യത്തിൽ ഇക്കാര്യം പാലിക്കപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപെട്ടു ഉണ്ടായ പരാതി പരി ശോധിക്കാനോ പ്രബന്ധത്തിലെ തെറ്റുകള്‍ തിരുത്താനോ സര്‍വകലാ ശാല തയ്യാറായതുമില്ല.
യുജിസിയുടെ നിര്‍ദ്ദേശപ്രകാരം ബിരുദ ദാനത്തിനായി തെരഞ്ഞെ ടുക്കുന്ന പ്രബന്ധങ്ങള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. 2006ല്‍ ജലീലിന് ബിരുദം കൊടുക്കാൻ കാരണമായെന്ന് പറയുന്ന പ്രബന്ധം ഇത് വരെ അപ്‌ലോഡ് ചെയ്തിട്ടുമില്ല. അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പ് തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ സര്‍വകലാശാലയുടെ സല്‍പേരിനു കളങ്കമാ വുമെന്നാണ് ഈ വിഷയത്തിൽ സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ആരോപിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രബന്ധം പരിശോധിക്കുന്നതിനായി അദ്ദേഹം തന്നെ പ്രോ ചാന്‍സിലറായ സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറെ തന്നെ ചുമതല പ്പെടു ത്തിയ ഗവര്‍ണറുടെ നടപടി യുക്തിസഹമല്ലെന്നും സേവ് യൂണിവേ ഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി കുറ്റപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യ ത്തിൽ പ്രബന്ധം പരിശോധിക്കാന്‍ നിഷ്പക്ഷമായ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ഇപ്പോൾ ആവശ്യപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button