
രാജ്യം നേരിടുന്നത് ശക്തമായ കൊവിഡ് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നിര്‍ണായക ഘട്ടത്തിലാണ്. ഒരുപാട് വെല്ലുവിളികള്‍ രാജ്യത്തിന് മറികടക്കാനുണ്ട്. കോവിഡിനെതിരെ രാജ്യം ഒരുമിച്ച് പോരാടുകയാണ്. പരസ്പര സഹകരണവും സഹായവുമാണ് വേണ്ടത്. സാമ്പത്തികരംഗം രാജ്യം തിരിച്ചുപിടിക്കുകയാണ്. ജനസംഖ്യ കൂടുതലുണ്ടായിട്ടും കോവിഡിനെ ഒരു പരിധി വരെ പ്രതിരോധിക്കാനായി. വ്യവസായങ്ങള്‍ മെല്ലെ തിരിച്ചുവരുന്നു. രാജ്യം തുറക്കുമ്പോള്‍ ശ്രദ്ധയോടെ മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ സംസ്സാരിക്കവേ മോദി ആവശ്യപ്പെട്ടു.
രാജ്യത്തെ സ്ത്രീകള്‍ നടത്തുന്നത് മികച്ച പ്രവര്‍ത്തനമാണ്. കോവിഡ് കാരണം പാവപ്പെട്ടവര്‍ ദുരിതത്തിലാണ്. തൊഴില്‍, വ്യവസായ മേഖലയിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കുക. ജനങ്ങള്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ്. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പ്രാധാന്യത്തോടെ കാണുന്നുണ്ട്. ലോക്ഡൗൺ ഇളവുകൾ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്താൻ കാരണമാകരുത്. മാസ്കുകൾ ധരിക്കണം. പരമാവധി വീട്ടിനകത്ത് ഇരിക്കണം. പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിക്കെതിരെ നമ്മള്‍ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്ബോള്‍ ഇന്ത്യയില്‍ ജനസംഖ്യ അധികമാണ്. എന്നാല്‍ വളരെ മികച്ച രീതിയിലാണ് രാജ്യം കൊവിഡിനെ നേരിടുന്നത്. നിലവില്‍ വളരെയധികം ഇളവുകള്‍ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മള്‍ തന്നെ നമ്മുടെ സുരക്ഷ ഉറപ്പ് വരുത്തണം. ജനങ്ങളാണ് രാജ്യത്ത് പോരാട്ടം നയിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ പല ത്യാഗങ്ങളും ഈ ഘട്ടത്തില്‍ സഹിച്ചു. അവര്‍ പരസ്പരം സഹായിക്കാന്‍ തയ്യാറായി മുന്‍പോട്ട് വന്നു. ലോകത്ത് മറ്റിടങ്ങളില്‍ ഉള്ളത് പോലെ ഇന്ത്യയില്‍ കൊവിഡ് വ്യാപനം ഇല്ല. കൊവിഡിനെതിരെ നയിക്കേണ്ടത് ഒരു നീണ്ട പോരാട്ടമാണ്. പ്രധാനമന്ത്രി പറഞ്ഞു.
പ്രതിസന്ധി പാവപ്പെട്ടവരേയും തൊഴിലാളികളേയും വളരെയധികം ബാധിച്ചു. കുടിയേറ്റ തൊഴിലാളികളാണ് ഈ ഘട്ടത്തില്‍ കടുത്ത പ്രതിസന്ധി നേരിട്ടത്. തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കേണ്ടത് ഈ ഘട്ടത്തില്‍ ആവശ്യമാണ്. തൊഴിലാളികളെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. മേയ്ക്ക് ഇന്‍ ഇന്ത്യ കൂടുതല്‍ പ്രോത്സാഹിപ്പിക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കണമെന്നും മോദി പറഞ്ഞു. യോഗയും ആയുര്‍വേദവും പ്രോത്സാഹിക്കണം. ഹരിദ്വാര്‍ മുതല്‍ ഹോളിവുഡ് വരെ ഇത് പരിശീലിക്കുന്നു. തദ്ദേശീയമായ ആഗോള ബ്രാന്റുകള്‍ വികസിപ്പിക്കും. സമ്പത് വ്യവസ്ഥയുടെ വലിയൊരു ഭാഗം തുറന്നിരിക്കുകയാണ്. ആയുഷ്മാന്‍ ഭാരത് വിപ്ലവകരമായ പദ്ധതിയാണ്. ഒരു കോടി ആളുകള്‍ക്ക് സൗജന്യ പദ്ധതി ചികിത്സ ലഭ്യമാക്കി. ആയുഷ് ഭാരത് പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചത് രാജ്യത്തെ സത്യസന്ധരായ നികുതിദായകരിലൂടെയാണ് മോദി പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. വെട്ട്കിളി ഭീഷണി വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ ശക്തമാക്കും. ബംഗാള്‍ നേരിട്ട പ്രതിസന്ധിയില്‍ രാജ്യം ഒപ്പമുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.