ഹത്രാസ് സംഭവം: പെൺകുട്ടിയുടെ കുടുംബത്തെ നുണ പരിശോധനക്ക് വിധേയമാക്കാൻ സർക്കാർ ഉത്തരവ്

ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഘത്തിനിരയാക്കി പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കണെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ. പെൺകുട്ടിയുടെ കുടുംബത്തെ മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാൻ അനുവദിക്കാതെ പൊലീസ് തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണ പരിശോധനാ ഉത്തരവ് വിവാദത്തിലാകുന്നത്.പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള സർക്കാർ ഉത്തരവ്.
പെൺകുട്ടിയുടെ കുടുംബത്ത ഇനിയും കുടുംബത്തെ പീഡിപ്പിക്കരുതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവവും തുടർന്നുണ്ടായ പൊലീസ് നടപടിയും, യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ ഇടിച്ചു താഴ്ത്തിയെന്ന് ഉമാഭാരതി അഭിപ്രായപ്പെട്ടു.
കേസിൽ വിശദീകരണം ആവശ്യപ്പെട്ട് ദേശിയ മനുഷ്യാവകാശ കമ്മീഷൻ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടിസയച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായി ഹത്‌റാസ് പീഡനക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. എന്നാൽ സി ബി ഐ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും തങ്ങൾക്ക് നീതി ലഭിക്കില്ലെന്നും പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചുപൊലീസുകാർക്കെതിരായ അച്ചടക്ക നടപടിക്ക് തുടർച്ചയായാണ് തീരുമാനം. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽക്കാനും തീരുമാനിച്ചു.