ലോക്ഡൗണിനിടയിലെ വിഷാദവസ്ഥ അതിദയനീയം; ദി വിസിറ്റര്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു
വീണ്ടുമൊരു ലോക്‌ഡോൺ കാലം; നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വരുന്ന അടച്ചിടപ്പെട്ട കുറച് ദിവസങ്ങൾ.
നമ്മുടെ ഒരു ഫോൺകാൾ,ഒരുമെസ്സേജ് എന്തിന് ഒരു സ്മൈലിക്ക് പോലും ചിലരുടെ ജീവന്റെ വിലയുണ്ടെന്ന് നമ്മൾ അറിയുന്നുണ്ടോ
വീടിനകത് ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ട് മനസ്സ് മരവിച് ദിവസങ്ങൾ തള്ളിനീക്കുവാണല്ലോ നമ്മൾ പലരും. ഇതിനേക്കാൾ വലിയ മാനസിക സംഘർഷവുമായി ഓരോ സാധാരണ ദിവസങ്ങളിലും ജീവിക്കേണ്ടി വരുന്ന ആളുകളെ കുറിച് ചിന്തിച് നോക്കിയിട്ടുണ്ടോ ??? ഡിപ്രഷനും അതിന്റെ ഭീകരതയും നമുക്ക് മനസ്സിലാക്കാൻ ഈ ലോക്കഡോൺ കാലം തന്നെയാണ് അനിയോജ്യം. വെറും ഏഴര മിനുട്ട് കൊണ്ട് വിഷാദ രോഗത്തിന്റെ ഭീകരത വരച്ചുകാട്ടുന്ന THE VISITOR എന്ന ഹൃസ്വ ചിത്രം വിഷയത്തിന്റെ പ്രസക്തിയും,അതുപറയാൻ ഉപയോഗിച്ച സമയവും ഒക്കെ കൊണ്ട് ഒരുപാട് പ്രശംസ അർഹിക്കുന്നുണ്ട്
രണ്ടാമതും ഒരു ലോക്കഡോൺ കാലത്തേ കൂടി അഭിമുഖികരിക്കേണ്ടി വരുമ്പോൾ പലതരം വെല്ലുവിളികളാണ് നമ്മൾ നേരിടേണ്ടി വരുന്നത്. സാമ്പത്തിക,സാമൂഹിക,ശാരീരിക പ്രശ്നങ്ങളും മാത്രമല്ല മാനസികമായ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുകയും പരിഹരിക്കപെടുകയുംവേണം.
നമ്മുടെ സമൂഹം വളരെ തെറ്റിദ്ധരിക്കപ്പെട്ട,അല്ലേൽ തെറ്റായി വ്യാഖ്യാനിക്കപെട്ട ഒരു രോഗാവസ്ഥയാണ് ഡിപ്രഷൻ അഥവാ വിഷാദരോഗം.
വിഷാദ രോഗത്തിന്റെ പിടിയിലുള്ള ഒരാൾ ലോക്‌ഡോൺന്റെ അടച്ചുപൂട്ടലും, ഒറ്റപ്പെടലും കൂടെ അഭിമുകീകരിക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന വെല്ലുവിളികൾ വളരെ വലുതാണ്. ഡിപ്രഷനെ ഒരു രോഗമായിട്ട് കൂടെ കാണാത്ത സമൂഹമാണ് നമ്മുടേത് അതുകൊണ്ട് തന്നെ രോഗിക്ക് അവഗണയും,പരിഹാസവുമൊക്കെയാണ് ചുറ്റുമുള്ളവരിൽ നിന്നും ലഭിക്കുന്നത്.
ജീവഹാനിവരെ സംഭവിക്കുന്ന ഒരു രോഗാവസ്ഥയെ കുറിച് കൃത്യമായ അവബോധം ജനങ്ങൾക്ക് ഇടയിൽ ഉണ്ടാക്കേണ്ടതുണ്ട്. കഴിഞ്ഞ ലോക്കഡോൺ കാലത് ഒരുകൂട്ടം യുവതിയുവാക്കൾ പരിമിതിയിൽ നിന്നുകൊണ്ട് ചെയ്തതാണ് ഈ കുഞ്ഞുചിത്രം.
വിഷാദ രോഗത്തിന്റെ ഭീകരമായ അവസ്ഥ താൻപിന്നിട്ട വഴികളിലെ കറുത്ത അധ്യായങ്ങളാണെന്ന് ചിത്രകാരികൂടിയായ സംവിധായിക ദിൽഷ സുദൻ സമ്മതിക്കുമ്പോഴാണ് കഥയും കഥാപാത്രങ്ങളും യാഥാർഥ്യങ്ങളായി പരിണമിക്കുന്നത്.
പ്രതീക്ഷകൾ ഓരോന്നായി അസ്തമിക്കുന്ന, ഒന്ന് ചിരിക്കാൻ പോലും കഴിയാത്ത പൊതുരംഗങ്ങളിൽ നിന്നും ഉൾവലിഞ് ജീവിക്കുന്നവർക്ക് നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചെറിയൊരു അവഗണനപോലും അവരെ രോഗാവസ്ഥയില്ലാത്ത ലോകത്തേക്ക് കൊണ്ടുപോയേക്കാം.
വിഷാദ രോഗം ഒരുപാട് ചർച്ച ചെയ്യപ്പെടുകയും, രോഗിക്ക് അനുകൂലമായ പൊതുബോധം സൃഷ്ടിക്കുകയും ചെയ്യപ്പെടേണ്ടതുണ്ട്. ഈ കുഞ്ഞു ചിത്രം ഒരുപാട് നല്ല ചലനങ്ങൾ സൃഷ്‌ടിക്കട്ടെ