വയനാട് തുരങ്കപാതക്ക് ഇതുവരെ കേന്ദ്രനുമതി തേടിയില്ല. ലോഞ്ചിംഗ് ലക്‌ഷ്യം തെരഞ്ഞെടുപ്പ്.

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തിന് സംസ്ഥാന സർക്കാർ ഇത് വരെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ല. മാത്രമല്ല, പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും വനംവകുപ്പ് കേന്ദ്രസർക്കാരിന് നൽകിയിട്ടില്ല. നിർദിഷ്ട വയനാട് മേപ്പാടി കള്ളാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും വനംവകുപ്പ് കേന്ദ്രസർക്കാരിന് നൽകിയിട്ടില്ല. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർ വേറ്റർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്ന ത്. ഒരു ബൃഹത്തായ പദ്ധതിയുടെ പ്രാഥമികമായ അനുമതി പോലും നേടാതെ നടപടി ക്രമയായി ലോഞ്ചിംഗ് ഉൾപ്പടെ നടത്തിയത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു മാത്രാമാണെന്ന പ്രതിപക്ഷ ത്തിന്റെ ആരോപണം ശരിവെക്കുന്ന വിവരം പുറത്ത്.
മേപ്പാടി കളളാടി തുരങ്കപാത സംബന്ധിച്ച് കോഴിക്കോട് പേരാമ്പ്രാ സ്വദേശി പ്രദീപ് കുമാർ വനംവകുപ്പ് ആസ്ഥാനത്ത് നൽകിയ വിവരാ വകാശ അപേക്ഷയിൽ ലഭിച്ച മറുപടിയിലാണ് സംസ്ഥാന സർക്കാർ തെരെഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ചാണ് തുരങ്കപാതയുടെ ലോഞ്ചിംഗ് ഉൾപ്പടെ നടത്തിയത് എന്ന് വ്യക്തമാകുന്നത്. തുരങ്കപാതയുടെ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ അപേക്ഷ നൽകിയിട്ടുണ്ടോ എന്നാണ് ആദ്യ ചോദ്യമായി ഉന്നയിച്ചിരുന്നത്. ഇതിന് ഇല്ലെന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്. വനംവകുപ്പിൽ നിന്ന് അപേക്ഷകൾ സമർപ്പിച്ചുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം ഇല്ലെന്നു തന്നെയാണ് ഉത്തരം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ എന്തെങ്കിലും കത്തിടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന മൂന്നാമത്തെ ചോദ്യത്തിന് ആവട്ടെ സർക്കാരിന് മറുപടി ഒന്നും പറയാനില്ല. 650 കോടി രൂപയാണ് തുരങ്കപാതയുടെ നിർമാണ പ്രവർത്തന ങ്ങൾക്കായി മാത്രം സർക്കാർ നീക്കിവച്ചതായി അവകാശപ്പെട്ടി രുന്നത്. നിർമ്മാണത്തിന്റെ ഭാഗമായ സർവ്വേ പ്രവർത്തികൾ കൊങ്കൺ റെയിൽ കോർപ്പറേഷനെ ഏൽപ്പിക്കുകയായിരുന്നു.