സെക്രട്ടറിയേറ്റിൽ പൊടിയടിച്ച് കിടക്കുന്നത് 1,54,781 ഫയലുകൾ

ഒന്നര ലക്ഷത്തോളം ഫയലുകളാണ് സെക്രട്ടറിയേറ്റില്‍ കനിവ് കാത്ത കെട്ടിക്കിടക്കുന്നെന്ന് നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൃത്യമായി പറഞ്ഞാൽ 1,54,781 ഫയലുകളാണ് തീർപ്പ് കാത്ത് സെക്രെട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത്. ഇവ തിര്‍പ്പാക്കാനുളള നടപടികള്‍ സ്വീകരിക്കുന്നതിനിടെയിലാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓഫിസുകളുടെ പ്രവര്‍ത്തനം നിലച്ചത്.
ഈ സാഹചര്യം നിലനിൽക്കവെയാണ് ഫൈയലുകള്‍ തീര്‍പ്പാക്കാനുളള വഴി തേടി ഈ കഴിഞ്ഞ ചൊവാഴ്ച മുഖ്യമന്ത്രി വീഡിയോ കോൺഫെറെൻസിലൂടെ യോഗം വിളിച്ചത്. കോവിഡ് സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും, കെട്ടികിടക്കുന്ന ഫയലുകൾ അത്തരത്തിൽ തീർപ്പാക്കാനും, ഓഫീസിൽ എത്തുന്നവർ അവിടെ ജോലി നോക്കനും ആണ് നിർദേശം.
ജൂലൈ മുപ്പത് വരെ ഓരോ വകുപ്പിനും കീഴില്‍ തീര്‍പ്പാക്കാനുളള ഫയലുകൾ തീർപ്പാകുകയാണ് ആദ്യ നിർദേശം. എണ്ണത്തെ കുറിച്ചും,ഫയലുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും വ്യക്തമായ കണക്കുകൾ വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വകുപ്പ് സെക്രട്ടറിമാരെ അറിയിച്ചിരുന്നു.
33,705 ഫയലുകളോട് കൂടി ഒന്നാം സ്ഥാനത് നിൽക്കുന്നത് തദ്ദേശ സ്വയം ഭരണ വകുപ്പാണ്. അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാകാതെ കിടക്കുന്നത് റവന്യൂവകുപ്പിലാണ്. 12,260ഫയലുകളാണ് മൂന്നാം സ്ഥാനത് മുഖ്യമന്ത്രി കൈയാളുന്ന ആഭ്യന്തരവകുപ്പ്. പൊതുവിദ്യാഭാസം, കൃഷി, ജലവിഭവം, നികുതി, ആരോഗ്യവും കുടുംബക്ഷേമവും, ധനകാര്യം, വന്യജീവി വകുപ്പ് എന്നിങ്ങനേ അനേകം വകുപ്പുകളിലെയും സ്ഥിതി ഒട്ടും പിന്നിലല്ല. ഓരോ ഫയലുകളിലും
നിലകൊള്ളുന്നത് കുടുംബത്തിന്റേയും വ്യക്തിയുടേയും നാടിന്റേയും ജീവിതമണ്ണെന്നും, അനാവശ്യമായി കാലതാമസം വരുത്തുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇനിയും വൈകാതെ ഉടൻ തന്നെ തീർപ്പുണ്ടാക്കാൻ ഉള്ള നടപടി സ്വീകരിച്ചു.