ലാവ്‌ലിന്‍ കേസിലെ സി.ബി.ഐ നടപടി ദുരൂഹമാണെന്ന് മുല്ലപ്പള്ളി.

തിരുവനന്തപുരം/ ലാവ്‌ലിന്‍ കേസിലെ സി.ബി.ഐ നടപടി ദുരൂഹമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നാണ് സി ബി ഐ കേസിന്റെ കാര്യത്തിൽ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സി.ബി.ഐ നടപടി ദുരൂഹമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫേസ് ബുക്കിൽ ആണ് കുറിച്ചിട്ടുള്ളത്. ഈ മാസം ആദ്യവാരം കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട സി.ബി.ഐയുടെ പുതിയ നീക്കത്തിന് പിന്നില്‍ സി.പി.ഐ.എം-ബി.ജെ.പി ഇടപെടല്‍ ഉണ്ടെന്ന് കരുതുന്നുവെന്നും മുല്ലപ്പള്ളി ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിച്ചിട്ടുണ്ട്.
‘ ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവയ്ക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയ സി.ബി.ഐയുടെ നടപടി ദുരൂഹമാണ്. ഈ കേസില്‍ സി.ബി.ഐ തുടര്‍ച്ചയായി ഒളിച്ചുകളി നടത്തുകയാണ്. 2018 ന് ശേഷം സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്ന ലാവ്ലിന്‍ കേസ് 20 തവണയാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ് ഇത്രയും തവണ മാറ്റിവെക്കുന്നത് സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമാണ്.’ മുല്ലപ്പള്ളി പറഞ്ഞു.
ഈ മാസം ആദ്യവാരം കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് നിലപാടെടുത്ത സി.ബി.ഐ ആണ് ഇപ്പോള്‍ വീണ്ടും ചുവടുമാറ്റം നടത്തിയത്. ഇതിന് പിന്നില്‍ സി.പി.ഐ.എം-ബി.ജെ.പി ഇടപെടല്‍ ഉണ്ടെന്ന് തന്നെ കരുതണം. സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും മുല്ലപ്പള്ളി ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
സി.ബി.ഐയുടെ സംശയാസ്പദമായ പിന്‍മാറ്റം ഇരുവരും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണോയെന്നു ചോദിക്കുന്ന മുല്ലപ്പള്ളി, ഏത് ദുഷ്ടശക്തികളുമായി ചേര്‍ന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്, എന്നാലത് വിലപ്പോകില്ലെന്നും പറഞ്ഞിട്ടുണ്ട്. എസ്.എന്‍.സി ലാവ്‌ലിന്‍ കേസിന്റെ വാദം രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്ന സി.ബി.ഐയുടെ അപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്. സുപ്രീം കോടതി ആവശ്യപ്പെട്ട രേഖകള്‍ തയ്യാറാക്കാന്‍ സമയം വേണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ വാദം നീട്ടിവെക്കാന്‍ അപേക്ഷ ഇപ്പോൾ നൽകിയിട്ടുള്ളത്.
ഒക്ടോബര്‍ 8ന് വാദം കേള്‍ക്കുമ്പോൾ കേസ് പരിഗണിക്കുന്നതിനായി ഒക്ടോബര്‍ 16 ലേക്ക് സുപ്രീംകോടതി കേസ് മാറ്റിവെക്കുക യായിരുന്നു. രണ്ട് കോടതികള്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്നും കേസില്‍ ശക്തമായ വാദവുമായി വേണം സി.ബി.ഐ വരാനെന്നും കോടതി പറയുകയുണ്ടായി. സി.ബി.ഐ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും, സുപ്രീം കോടതി ആവശ്യപ്പെ ടുകയുണ്ടായി. സത്യവാങ്മൂലത്തിനൊപ്പം കോടതിയിൽ സമര്‍പ്പിക്കാനുള്ള രേഖകള്‍ തയ്യാറാക്കുന്നതിനാണ് സി.ബി.ഐ സമയം ആവശ്യപെട്ടിരിക്കുന്നത്. പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് തുഷാര്‍ മേത്ത വാദിക്കുകയുണ്ടായി.