വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഇന്ന് നിയമസഭയിൽ ചർച്ചയാകും
പൊതുവിപണിയിലെ ക്രമാതീതമായ വിലക്കയറ്റം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും

അപകടകാരികളായ വന്യജീവികളെ കൊന്നൊടുക്കുന്നതിന് അധികാരം നല്‍കുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഇന്ന് നിയമസഭ പരിഗണിക്കും. കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ടുളള നിയമ നിര്‍മ്മാണം നിലനില്‍ക്കുമോയെന്ന സംശയങ്ങള്‍ക്കിടയിലാണ് ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നത് സഭ പരിഗണിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് നിയമ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് അക്രമകാരികളായി നാട്ടിലിറങ്ങുന്ന മറ്റുനടപടികളിലേക്ക് കടക്കാതെ തന്നെ വെടിവച്ച് കൊല്ലാന്‍ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം സഭയില്‍ ബില്ല് ചര്‍ച്ച ചെയ്യും. ബില്ലിന്റെ നിയമ സാധുത എത്രത്തോളമാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ പ്രതിപക്ഷവും ഉന്നയിക്കും.
സംസ്ഥാനത്തെ പൊതുവിപണിയിലെ ക്രമാതീതമായ വിലക്കയറ്റം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അവശ്യ സാധനങ്ങൾക്ക് അടക്കമുളള വിലക്കയറ്റം മൂലം
സാധാരണ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ ശൂന്യവേളയിൽ
ഉന്നയിക്കാനാണ് ആലോചന.