DeathEditor's ChoiceLatest NewsNews
വനിത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.

കൊച്ചിയിൽ വനിതാ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.കലൂർ ആസാദ് റോഡിൽ അന്നപൂർണ വീട്ടിൽ പരേതനായ ഡോ. മാണിയുടെ ഭാര്യ ഡോ. അന്ന മാണി(91)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. അയൽക്കാരുമായും ബന്ധുക്കളുമായും അടുപ്പും പുലർത്താൻ മകൻ ഇവരെ അനുവദിച്ചിരുന്നില്ല എന്നാണ് സമീപവാസികൾ പറയുന്നത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.