പഞ്ചായത്ത് പ്രസിഡന്റും, മെമ്പർമാരും,നാട്ടുകാരും ചേർന്ന് വില്ലജ് ഓഫീസ് ഘെരാവോ ചെയ്യുന്നതിനിടെ വനിതാ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തി.

ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നുവെന്ന് ആരോപിച്ച്, പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് മെമ്പർമാരും, നാട്ടുകാരും ചേർന്ന് വില്ലജ് ഓഫീസ് ഘരാവോ ചെയ്യുന്നതിനിടെ വനിതാ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തി. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫിസില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം നടന്നത്. വില്ലേജ് ഓഫിസര്‍ സി.എന്‍.സിമിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ പരുക്കുകളോടെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നുവെന്ന് ആരോപിച്ചാണ് സിപി എം ഭരിക്കുന്ന ഒല്ലൂർ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് മെമ്പർമാരും, നാട്ടുകാരും ചേർന്ന് വില്ലജ് ഓഫീസിൽ എത്തി സമരം നടത്തുന്നത്.
വില്ലേജ് ഓഫിസറെ തടഞ്ഞുവച്ചതറിഞ്ഞ് ഒല്ലൂര്‍ പൊലീസ് സ്ഥലത്ത് എത്തിയ ശേക്ഷവും, പഞ്ചായത്ത് ഭാരവാഹികൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വില്ലജ് ഓഫീസർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ബഹളം രൂക്ഷമായപ്പോൾ വില്ലേജ് ഓഫിസര്‍ ബ്ലേഡ് ഉപയോഗിച്ച് ഞരമ്പ് മുറിക്കുകയായിരുന്നു. പൊലീസ് ഇവരെ ഏറെ ബുദ്ധിമുട്ടിയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. നാലു വര്‍ഷമായി പുത്തൂര്‍ പഞ്ചായത്ത് ഭരണസമിതി മാനസികമായി പീഡിപ്പിക്കുകയാണെന്ന് വില്ലേജ് ഓഫിസര്‍ പൊലീസിന് മൊഴിനൽകിയിട്ടുള്ളത്.അതേസമയം, സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വില്ലേജ് ഓഫീസർ സിമിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.