റിസര്‍വ് ബാങ്കിന് ഇനി പുതിയ ഡെപ്യൂട്ടി ഗവര്‍ണര്‍

മുംബൈ : റിസര്‍വ് ബാങ്കിന്‍റെ പുതിയ ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന എന്‍ എസ് വിശ്വനാഥന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. നിലവില്‍ റിസര്‍വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് രാജേശ്വര റാവു. 1977 -80 കാലയളവില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി ആയിരുന്ന രാജേശ്വര റാവു കൊച്ചി സര്‍വകലാശാലയില്‍ നിന്നുമാണ് ബിരുദാനന്തര ബിരുദം നേടിയത്
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ രാജേശ്വര്‍ റാവുവിന്റെ ഇപ്പോഴത്തെ ഉത്തരവാദിത്തങ്ങളില്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഓപറേഷന്‍ ഡിപ്പാര്‍ട്ട്മെന്റും ഇന്റര്‍നാഷനല്‍ ഡിപ്പാര്‍ട്ട്മെന്റ്, ഇന്റേണല്‍ ഡെറ്റ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയും ഉള്‍പ്പെടുന്നു. ഇഡിയായി ചുമതലയേല്‍ക്കുന്നതിന് മുമ്ബ് റാവു ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് ഓപറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചീഫ് ജനറല്‍ മാനേജരായിരുന്നു.
റാവുവിന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും കൊച്ചി സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവുമുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ സര്‍ട്ടിഫൈഡ് അസോസിയേറ്റ് അംഗം കൂടിയാണ് അദ്ദേഹം. 1984ലാണ് റാവു റിസര്‍വ് ബാങ്കില്‍ ചേര്‍ന്നത്. റാവു റിസ്‌ക് മോണിറ്ററിങ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. ബാങ്കിങ് ഓംബുഡ്സ്മാന്‍, ന്യൂഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്കിന്റെ പ്രാദേശിക ഓഫിസുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.