CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

വിവാഹാഭ്യർത്ഥന നിരസിച്ച കോപത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൾക്കൂട്ടത്തിന് മുന്നിൽവച്ച് യുവാവ് കഴുത്തറുത്തു കൊന്നു.

വിശാഖട്ടണം/ വിവാഹാഭ്യർത്ഥന നിരസിച്ച കോപത്തിൽ പ്രായപൂർ ത്തിയാകാത്ത പെൺകുട്ടിയെ ആൾക്കൂട്ടത്തിന് മുന്നിൽവച്ച് യുവാവ് കഴുത്തറുത്തു കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വരലക്ഷ്മി 17 ആണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിൽ എന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.
വിവാഹാഭ്യർത്ഥന നിരസിക്കുകയാണെങ്കിൽ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അനിൽ വരലക്ഷ്മിയെ സമീപിക്കുന്നത്.
സായിബാബ ക്ഷേത്രത്തിന് സമീപത്ത് ആൾത്തിരക്കുളള റോഡിൽ നടന്നുപോകുമ്പോഴായിരുന്നു വരലക്ഷ്മി ആക്രമിക്കപ്പെടുന്നത്. അനിലിന്റെ വിവാഹാഭ്യർത്ഥനയെ തുടർന്ന് ഇരുവരും തമ്മിൽ ചൂടേറിയ വാക്കുതർക്കം ഉണ്ടായി. തുടർന്ന് മൂർച്ചയേറിയ ആയുധമുപയോഗിച്ച് അനിൽ വരലക്ഷ്മിയുടെ കഴുത്തറുക്കു കയുമായിരുന്നു. രക്തംവാർന്ന് വരലക്ഷ്മി സംഭവസ്ഥല ത്തുവച്ചുതന്നെ വീണു മരണപെട്ടു. അനിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. വിവാഹാഭ്യർത്ഥന നിരസിക്കുകയാണെങ്കിൽ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യാണ് അനിൽ എത്തിയത് എന്നാണ് പോലീസും പറയുന്നത്. വരലക്ഷ്മിയെ അനിലിന് നേരത്തേ പരിചയമുണ്ടെന്നും പലതവണ ഇയാൾ വിവാഹാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. കൊലയ്ക്കുപിന്നിൽ വേറെന്തെങ്കിലും കാരണമുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button