പാലക്കാട് നിയന്ത്രണം വിട്ട് ബൈക്ക് ലോറിക്ക് പിറകിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു.

പാലക്കാട് കഞ്ചിക്കോടിനടുത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന 2 പേർക്ക് പരിക്കേറ്റു. കഞ്ചിക്കോട് പ്രീക്കോട്ട് മിൽ ന്യൂ കോളനിയിൽ രാമൻകുട്ടിയുടെ മകൻ അഭിഷേക് ആണ് മരിച്ചത്. ചുള്ളിമാട ചൈതന്യ നഗറിൽ രാജന്റെ മകൻ പ്രവീൺ, കഞ്ചിക്കോട് വനികത്തറ ചാണക്യ വീട്ടിൽ മണികണ്ഠന്റെ മകൻ ഗൗതമൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നും ഒരാൾ ജില്ലാ ആശുപത്രിയിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു. കഞ്ചിക്കോട് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിൽ ഇലക്ട്രീഷ്യനായി കരാർ ജോലിക്കാരനാണ് മരിച്ച അഭിഷേക്. ചുള്ളിമാടയിലുള്ള സുഹൃത്തിനെ വീട്ടിൽ കൊണ്ട് വിടാൻ പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ലോറിയ്ക്കു പിറകിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ പെട്ടവരെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഭിഷേക് മരണപ്പെട്ടിരുന്നു.