CovidDeathEditor's ChoiceKerala NewsLatest NewsNews
തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ കൊവിഡ് മുക്തനായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരണപെട്ടു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് മുക്തനായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരണപെട്ടു. ബിജി (38) ആണ് മരിച്ചത്. യുവാവിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് വാര്‍ഡിലെ ശുചി മുറിയിലാണ് ബിജി തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.
കഴക്കൂട്ടം സ്വദേശിയായ യുവാവ് കൊവിഡ് മുക്തനായശേഷം ഡിസ്ചാര്‍ജ് നടപടി ക്രമങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ആത്മഹത്യാ ശ്രമം നടത്തുന്നത്. വീട്ടിലേക്ക് പോകും മുന്‍പ് അധികൃതരോട് ശുചിമുറിയില്‍ പോയി വരാം എന്ന് പറഞ്ഞ യുവാവിനെ ഏറെ നേരം കഴിഞ്ഞും കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവ് ശുചിമുറിയില്‍ ആത്മഹത്യാ ശ്രമം നടത്തിയ വിവരം അറിയാനാവുന്നത്. പിന്നീട് തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.