ലൈംഗിക തൊഴിലാളിയുടേതെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ പ്രചരണം; പ്രതിസന്ധിയിലായി വീട്ടമ്മ
ചങ്ങനാശേരി: ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ചതോടെ ജീവിതം പ്രതിസന്ധിയിലായി വീട്ടമ്മ. തയ്യല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന വീട്ടമ്മയ്ക്ക് ഒരു ദിവസം ഫോണിലേക്ക് എത്തുന്നത് നൂറുകണക്കിന് കോളുകളും സന്ദേശങ്ങളുമാണ്. ഇവരുടെ മൊബൈല്‍ നമ്പര്‍ ചില സാമൂഹികവിരുദ്ധരാണ് ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചത്. ഇത് ശൗചാലയങ്ങളിലും മറ്റും എഴുതിവെയ്ക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് പോലീസില്‍ പലവട്ടം പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടയില്ലെന്നാണ് വീട്ടമ്മ പറയുന്നത്. കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന ചെങ്ങനാശ്ശേരി വാകത്താനം സ്വദേശിനിക്കാണ് ഈ ദുരനുഭവമുണ്ടായത്.
പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയിരുന്നു. എന്നാല്‍ നമ്പര്‍ മാറ്റാനാണ് പോലീസുകാര്‍ നിര്‍ദേശിച്ചത്്. അതേസമയം തയ്യല്‍ ജോലി വര്‍ഷങ്ങളായി ചെയ്യുന്നതു വരുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കുമെന്നായിരുന്നു വീട്ടമ്മ പറഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രയോജനം ഇല്ലാതെ വന്നതോടെ് ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വകത്താനം സ്വദേശി വീട്ടമ്മയുടെ ഞെട്ടിക്കുന്ന ഈ പ്രതിസന്ധി പുറംലോകമറിയുന്നത്. ഓരോ നിമിഷവും ശല്യപ്പെടുത്തി വരുന്ന വിളികളാണ് ഇവരെ വലയ്ക്കുന്നത്. ഇത്തിത്താനം കുരിട്ടിമലയിലാണ് തയ്യല്‍ സ്ഥാപനം നടത്തുന്നത്.
ഒന്‍പതുമാസമായി ഇത് തുടങ്ങിയിട്ട്. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തില്‍കൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞാണ് വീഡിയോ ഇട്ടത്. ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞ് വീട്ടമ്മയുടെ നമ്പര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ഇവരുടെ ജീവിതം പ്രതിസന്ധിയിലായത്.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ തെങ്ങണയ്ക്കടുത്ത് ഒരു വാടക വീട്ടിലാണ് വീട്ടമ്മയുടെ താമസം. നാല് കുട്ടികള്‍ അടങ്ങുന്നതാണ് ഈ വീട്ടമ്മയുടെ കുടുംബം. തയ്യലാണ് ഉപജീവന മാര്‍ഗ്ഗം. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളതെന്നും ‘എന്നെ ജീവിക്കാനനുവദിക്കൂ.
ഞാന്‍ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ മക്കളെ ഞാന്‍ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെങ്കില്‍ പിന്നെ ഞാനെന്ത് ചെയ്യും.’ എന്ന് വീട്ടമ്മ പറയുന്നു. ഒരുദിവസം 50 കോളുകള്‍വരെയാണ് ഫോണില്‍ വരുന്നത്. ഒരു നമ്പറില്‍ നിന്നു തന്നെ 30-ഉം അതിലധികവും കോളുകള്‍. പലപ്പോഴും തനിക്ക് വരുന്ന കോളുകള്‍ മക്കള്‍ എടുക്കും. അവരോടുളള സമീപനവും വളരെ മോശമായി തന്നെയാണെന്നും ഇത് കടുത്ത പ്രതിസന്ധിയിലേക്കാണ് ഈ കുടുംബത്തെ തള്ളിവിടുന്നതെന്നും വീട്ടമ്മ പറഞ്ഞു. പൊലീസ് സംരക്ഷണം ലഭിക്കാതെ വന്നതോടെയാണ്് സാമൂഹിക മാധ്യമങ്ങളില്‍ ഈ വിഷയം അവതരിപ്പിച്ചത്. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു.