കേരളത്തിലെ തിയറ്ററുകള്‍ ജനുവരി 13 ന് തുറക്കും, തുടക്കം വിജയ് ചിത്രം മാസ്റ്റർ.

തിരുവനന്തപുരം/ കേരളത്തിലെ തിയറ്ററുകള്‍ ജനുവരി 13 ന് തുറക്കും. വിജയ് ചിത്രം മാസ്റ്റർ ആണ് ആദ്യം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. മലയാളത്തിൽ മാത്രം 11 സിനിമകൾ റിലീസിന് തയ്യാറാണ്. മാസ്റ്ററിന് ശേഷം ഇവ തിയറ്ററുകളിലെത്തും. ചലച്ചിത്ര മേഖലക്ക് ഇളവ് അനുവദിച്ച മുഖ്യമന്ത്രിക്ക് തിയറ്റര്‍ ഉടമകള്‍ നന്ദി പറഞ്ഞു.
തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ വിനോദ് നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. സിനിമാ തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകൾ അടഞ്ഞ് കിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമാക്കി.
2020 മാർച്ച് 31നുള്ളിൽ അടക്കേണ്ട വസ്തു നികുതി ഗഡുക്കളായി അടക്കാം. തിയേറ്ററുമായി ബന്ധപ്പെട്ട ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. തദ്ദേശ സ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധിയാണ് സർക്കാർ നീട്ടി നൽകിയത്.