സിസിടിവിക്കും പിടികൊടുത്തില്ല, സിനിമ സ്‌റ്റൈല്‍ മോഷണം, പ്രതിയെ കണ്ട് ഞെട്ടി വീട്ടുകാര്‍…
റാന്നി: സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മോഷണ വിവരം പൊലീസിനെ അറിയിച്ച ബന്ധു പിടിയില്‍. സംഭവത്തില്‍ പണവും നഷ്ടപ്പെട്ട വീട്ടുടമസ്ഥന്റെ ബന്ധുവാണ് അറസ്റ്റിലായത്. ബന്ധുവായ ചന്ദ്രമംഗലത്ത് ബിജു ആര്‍ പിള്ളയാണ് പിടിയിലായത്. പെരുനാട് മാമ്പാറ എരുവാറ്റുപുഴ ഗോകുല്‍ വീട്ടില്‍ പരമേശ്വരന്‍ പിള്ളയുടെ വീട്ടിലാണ്് മോഷണം നടന്നത്. പരമേശ്വരന്‍ പിള്ളയുടെ സഹോദരന്റെ മകനാണ് സംഭവത്തിലെ പ്രതി. 22 പവന്‍ സ്വര്‍ണവും 22,000 രൂപയുമാണ് പ്രതി കവര്‍ന്നത്. മോഷണ വിവരം നാട്ടുകാരെയും ബന്ധുക്കളെയും പൊലീസിനെയും അറിയിച്ച ബന്ധുവാണ് വലയിലായത്.
പരമേശ്വരന്‍ പിള്ള ആശുപത്രിയിലായതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. ജനല്‍ ഇളക്കിമാറ്റിയാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും പ്രതി മോഷ്ടിച്ചത്. വീട്ടില്‍ എന്തോ ശബ്ദം കേട്ട താന്‍ ചെന്നുനോക്കിയപ്പോള്‍ ജനല്‍ ഇളക്കിയ നിലയിലായിരുന്നെന്ന് മോഷണത്തിന് ശേഷം പ്രതി പരമേശ്വരന്‍ പിള്ളയുടെ മകളെ ഫോണില്‍ വിളിച്ച് അറിയിച്ചു. പിന്നീട് ഇയാള്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. സംഭവവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും തുമ്പ് ലഭിച്ചില്ല.
വീടിന്റെ മുന്‍ഭാഗത്ത് സിസിടിവി ഉുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പെടാതെ മോഷണം നടത്തിയതിനെ സംബന്ധിച്ച് പൊലീസിന്് സംശയമുണ്ടായിരുന്നു. ഈ സംശയമാണ് ബിജുവിലേക്കെത്തിയത്. വീടിനെക്കുറിച്ച് അറിയുന്നയാള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് പൊലീസ് സംശയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് ബിജു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇയാള്‍ സ്ഥാനാര്‍ത്ഥിയായി നിന്നിരുന്നു. മോഷണകഥകള്‍ ഇപ്പോള്‍ തുടര്‍കഥയാവുകയാണ്. ഈ അടുത്തയിടെ വീടുകളും വ്യാപാര സ്ഥാപനങ്ങളിലും നിരവധി മോഷണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
.