സുഭിക്ഷ കേരളത്തിന് കൈതാങ്ങായി നന്ദിയോട് ക്ഷീര സഹകരണ സംഘവും.

ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലാ ക്ഷീരവികസന വകുപ്പ് മുന്നോട്ട് വെച്ച ആശയം ഏറ്റെടുത്ത് നന്ദിയോട് ക്ഷീര സഹകരണ സംഘവും പച്ചക്കറി കൃഷി ചെയ്തു.
വ്യാഴാഴ്ച ജില്ലയിൽ ആദ്യമായി നന്ദിയോട് ക്ഷീരസംഘം തങ്ങളുടെ 300 ക്ഷീരകർഷക അംഗങ്ങൾക്ക് അഞ്ച് മുട്ടക്കോഴികളെ വീതം സൗജന്യ നിരക്കിൽ വിതരണം ചെയ്തു. പച്ചക്കറി വിളവെടുപ്പ്, മുട്ടക്കോഴി വിതരണം എന്നിവയുടെ ഉദ്ഘാടനം പാലക്കാട് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജയസുജീഷ് ജെ എസ് നിർവ്വഹിച്ചു. സംഘം പ്രസിഡൻറ് വി. നാരായണൻ അധ്യക്ഷനായിരുന്നു. ആർ ശിവ പ്രകാശ്, ശശിധരൻ, മുത്തുകുമാർ, അജിത് ദേവ്, കൃപ കുമാർ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി എം വിജയൻ സ്വാഗതം ആശംസിച്ചു. കർഷകരിൽ നിന്നും അധികമായി ഉൽപ്പാദിപ്പിയ്ക്കപ്പെടുന്ന കോഴിമുട്ട സംഘം സ്വീകരിയ്ക്കുന്നതായിരിയ്ക്കും. സംഘത്തിൽ നിന്നും കർഷകർക്ക് പച്ചക്കറി വിത്തും നൽകി. മികച്ച രീതിയിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്ക് സമ്മാനങ്ങൾ നൽകും.