രാജ്യം കരയുമ്പോള്‍ ചിരിക്കുന്നവരും ഇന്ത്യയിലുണ്ട്

കൊച്ചി: തമിഴ്നാട്ടിലെ കുന്നൂരില്‍ സംയുക്തസേന മേധാവിയുടെ അന്ത്യത്തിനിടയാക്കിയ വ്യോമസേന ഹെലികോപ്റ്റര്‍ അപകടം രാജ്യം കേട്ടത് അതീവദുഃഖത്തോടെയാണ്. വിദേശരാജ്യങ്ങളടക്കം ഈ ദാരുണ സംഭവത്തില്‍ അതീവദുഃഖവും ഞെട്ടലും രേഖപ്പെടുത്തി. എന്നാല്‍ സംയുക്തസേന മേധാവിയുടെ മരണം ആഘോഷിച്ച് ഇന്ത്യയിലെ ചിലര്‍ രംഗത്തെത്തി. വിവിധ ചാനലുകളുടെ യൂട്യൂബ്, എഫ്ബി പേജുകളും ചില വ്യക്തികളുടെ പോസ്റ്റുകളും ആഘോഷം തീര്‍ക്കുകയാണുണ്ടായത്.
ബിപിന്‍ റാവത്തിന്റെ മരണം ആഘോഷമാക്കിയവരെ കേന്ദ്രഏജന്‍സികള്‍ കാര്യമായി നിരീക്ഷിക്കുന്നുണ്ട്. പ്രാദേശിക, ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വ്യത്യാസമില്ലാതെ വാര്‍ത്തകളില്‍ ‘ചിരി’റിയാക്ഷന് ഇട്ട് കൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കമന്റുകളും, റിയാക്ഷനും ഇടുന്നതില്‍ പാക്കിസ്ഥാന് കാരാണ് കൂടുതല്‍ എങ്കില്‍, ദേശീയ മാധ്യമങ്ങളുടെ കമന്റ് ബോക്സില്‍ ആഘോഷം തീര്‍ക്കുന്നത് മലയാളികളായ ഇസ്ലാമിസ്റ്റുകളാണ്.
മലയാള വാര്‍ത്ത ചാനലുകളുടെ കമന്റ് ബോക്സിലും പ്രതികരണമെത്തി. ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായതോടെ കശ്മീരിലടക്കം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കശ്മീരിലെ ഇസ്ലാമിക ഭീകരവാദികളെ അടിച്ചമര്‍ത്തിയതില്‍ പ്രധാനി. ഇതെല്ലാം ചിലരുടെ ആഘോഷത്തിന് കാരണമായി. ഇത്തരം പ്രൊഫാലുകളെല്ലാം രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണത്തിലാക്കും. ഇസ്ലാമിക തീവ്രവാദികള്‍ക്ക് റാവത്തിനോടുള്ള എതിര്‍പ്പും വിദ്വേഷവുമാണ് ഇവരുടെ പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് വ്യക്തം. രാജ്യം വന്‍ സൈനിക ശക്തിയായി മാറാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് ഈ അപകടം നടന്നതെന്നും ശ്രദ്ധേയം.
മുന്‍പ് പുല്‍വാമ ഭീകരവാദി ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ സമാനമായ ആഹ്ലാദം ഇത്തരക്കാര്‍ പ്രകടിപ്പിച്ചിരുന്നു. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, രാജ്യ വിരുദ്ധവുമായ നിരവധി പോസ്റ്റുകള്‍ ഇവരുടെ പ്രൊഫൈലുകളില്‍ കാണാം. ഒറിജിനല്‍ പ്രൊഫൈലുകളിലും, ഫെയ്ക്ക് പ്രൊഫൈലിലും എത്തിയാണ് പരസ്യമായി ഇന്ത്യാവിരുദ്ധത പ്രകടിപ്പിക്കുന്നത്. കേരളത്തില്‍ ഐഎസ്, ലഷ്കറെ, ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നവരും ഇസ്ലാമിക ഭീകരവാദികളുടെ സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്നവരും ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ഇന്ത്യയെ തകര്‍ക്കാന്‍ ചില വിദേശ രാജ്യങ്ങളില്‍ നിന്നും ഭീകരവാദികള്‍ക്ക് 200 കോടി രൂപയോളം എത്തിയതായി ഇന്റലിജന്‍സിന് വിവരമുണ്ട്. ഇത്തരം രാജ്യദ്രോഹികളുടെ ആഘോഷം ഈ അപകടത്തെ സംശയാസ്പദമായി കാണാന്‍ ഒരു വിഭാഗം ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഇത്തരം ദേശദ്രോഹികളെ എത്രയും വേഗം നിയമത്തിന്റെ മുന്പില് കൊണ്ടുവന്ന് പരമാവധി ശിക്ഷ ലഭിക്കത്തക്കവിധമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.