ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ കോടതിയുടെ അനുമതി, ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നൽകാനും നിർദേശം.

കൊച്ചി / സ്വർണക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ബന്ധുക്കളെ വിഡി യോ കോള്‍ ചെയ്യാന്‍ കോടതി അനുമതി നൽകി. ജയിലില്‍ ശിവശങ്ക റിന് പേനയും പേപ്പറും നല്‍കണമെന്നും കോടതി നിർദേശിച്ചു.
കസ്റ്റംസ് കസ്റ്റഡിക്കുശേഷം തിരികെ ജയിലിലെത്തുമ്പോള്‍ ഇവ ശിവശങ്കറിന് അനുവദിക്കും. സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശ ങ്കറിനെ അഞ്ചുദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിലാണ് വിട്ടിരിക്കു ന്നത്.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെ അഞ്ചുദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കസ്റ്റംസ് 10 ദിവസം ആവശ്യപ്പെട്ടെങ്കിലും അഞ്ച് ദിവസത്തേക്കാണ് കോടതി ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി അപേക്ഷയിൽ തിരുവന ന്തപുരം, പൂജപ്പുര ദേവദർശനയിൽ എൻ.ഡി. മാധവൻ നായരുടെ മകൻ എം. ശിവശങ്കർ എന്നുമാത്രമാണ് കസ്റ്റംസ് രേഖപ്പെടുത്തി യിരുന്നത്. ശിവശങ്കർ വഹിച്ചിരുന്ന പദവികൾ പറയാതിരുന്നതിനെ കോടതി വിമർശിച്ചിരുന്നു.