“വായ്പകൾ എഴുതിത്തള്ളുന്നതിൽ ബുദ്ധിമുട്ടുണ്ട്”- കേന്ദ്രം; ‘ഫെന്റാസ്റ്റിക്’ എന്ന് ഹെെക്കോടതി

മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്ന നിലപാടിനെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേന്ദ്രസർക്കാർ നിലപാട് “അങ്ങേറ്റയറ്റവും അസ്വസ്ഥതാജനകവുമാണ്” എന്നും കോടതി പറഞ്ഞു. തുടര്‍ന്ന്, കേന്ദ്ര സർക്കാരിന് കീഴിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കോടതി കൈമാറിക്കണമെന്ന് നിർദേശിച്ചു.
കേന്ദ്ര സർക്കാരിന് അധികാരം ഇല്ലെന്നാണോ പറഞ്ഞുവരുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എഴുതിതള്ളാൻ താൽപര്യമില്ലെങ്കിൽ അത് പറയാനുള്ള ആർജവം കാണിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. അധികാരമില്ല എന്ന ന്യായം അല്ല പറയേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഗുജറാത്ത്, ഹരിയാന, മദ്യപ്രദേശ് എന്നിവർക്ക് പണം അനുവദിച്ചല്ലോ എന്ന് കോടതി ചോദിച്ചു.
കേന്ദ്രസർക്കാർ “വായ്പകൾ എഴുതിത്തള്ളുന്നതിൽ ബുദ്ധിമുട്ടുണ്ട്” എന്ന് മറുപടി നൽകിയതിനെ ഹൈക്കോടതി ‘ഫെന്റാസ്റ്റിക്’ എന്ന് പരിഹസിച്ചു. സർക്കാർ പരിധിയിലെ ബാങ്കുകളുടെ വിവരങ്ങൾ ഉടൻ കൈമാറണമെന്നും, അവരെ കക്ഷിചേർക്കാൻ നടപടിയെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. മറുപടി തൃപ്തികരമല്ലെങ്കിൽ റിക്കവറി നടപടികൾ നിർത്തിവെക്കാനും ഉത്തരവ് നൽകാമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേന്ദ്രത്തിന്റെ ചിട്ടരഹിത നയം ജനങ്ങളുടെ ആശ്വാസത്തിനും നീതിക്കുമായി പ്രോത്സാഹിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി.
Tag: There is difficulty in writing off loans” – Centre; High Court calls it ‘fantastic