CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

സ്വർണ്ണക്കടത്ത് ശിവശങ്കറിന്റെ പങ്കിന് തെളിവുകളുണ്ട്.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ എം ശിവശങ്കറിനും ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
സ്വർണക്കള്ളക്കടത്ത്, കോൺസുലേറ്റ് കരാറിലെ കമ്മിഷൻ, കൈക്കൂലി എന്നിവ വഴി സ്വപ്ന പണമുണ്ടാക്കുന്നെന്നത് ശിവശങ്കർ അറിഞ്ഞുകൊണ്ടാണെന്നത് സംബന്ധിച്ചു ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴികൾ വ്യക്തമാക്കുന്നതാണെന്നും, ഇതൊന്നും അറിഞ്ഞില്ലെന്നു പറയുന്നത് ശരിയല്ലെന്നും, ഇക്കാര്യങ്ങൾ സംബന്ധിച്ച് ഒട്ടേറെ വസ്തുതകൾ പുറത്തുവരാനുണ്ടെന്നും ഇ ഡി പറഞ്ഞിരിക്കുന്നത്.

സ്വപ്നയുടെ സാമ്പത്തിക അവസ്ഥ മോശമായിരുന്നതിനാൽ സഹായിക്കാൻ പരമാവധി ശ്രമിച്ചെന്നും ജോലി ലഭ്യമാക്കാൻ ശ്രമിച്ചെന്നും ശിവശങ്കർ മൊഴിയിൽ സമ്മതിക്കുന്നുണ്ട്. സ്വപ്നയുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന ശിവശങ്കർ മിക്ക ദിവസങ്ങളിലും മുഴുവൻ സമയവും അവർക്ക് വാട്സാപ് സന്ദേശങ്ങൾ അയയ്ക്കുക പതിവായിരുന്നു. ശിവശങ്കറുമായി സ്വപ്ന എല്ലാ കാര്യങ്ങളും ചർച്ച ചെയ്തിരുന്നു.
അവർക്ക് നിറയെ സ്വകാര്യതകൾ ഉണ്ടായിരുന്നു. ബാഗിൽ 30 ലക്ഷം രൂപയുമായി ശിവശങ്കറും, സ്വപ്നയും എത്തിയെന്നും ആ പണം കൈകാര്യം ചെയ്യാൻ താൻ മടിച്ചെന്നും വേണുഗോപാൽ പറഞ്ഞതായി ഇഡി പറഞ്ഞിട്ടുണ്ട്.ബാഗിൽ കൊണ്ടുവന്ന പണം സത്യമായ മാർഗത്തിൽ നിന്നാണെന്നു സ്വപ്ന വിശദീകരിക്കുന്നത് ശിവശങ്കറിന്റെ സാന്നിധ്യത്തിലായിരുന്നു. പണം ലോക്കറിൽ വയ്ക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു.
ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നു ഇഡി കോടതിയിൽ പറയുകയുണ്ടായി. ഈ ചർച്ചയെല്ലാം ശിവശങ്കറിന്റെ സാന്നിധ്യത്തിലാണ് നടന്നത്. ഇ ഡി അസി. ഡയറക‌്ടർ പി. രാധാകൃഷ്‌ണൻ കോടതിയിൽ ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരിക്കുന്നു.

ഒരു ബാഗ് നിറയെ പണവുമായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ വീട്ടിൽ സ്വപ്ന സുരേഷിനൊപ്പം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ഈ വിവരം ഉള്ളത്. ബാഗിൽ 30 ലക്ഷം രൂപയുമായി ശിവശങ്കറും, സ്വപ്നയും എത്തിയെന്നും ആ പണം കൈകാര്യം ചെയ്യാൻ താൻ മടിച്ചെന്നും വേണുഗോപാൽ പറഞ്ഞിട്ടുണ്ട്. സാമ്പത്തികം കൈകാര്യം ചെയ്യാൻ സ്വപ്നയെ സഹായിക്കണമെന്നും, തനിക്ക് 20 വർഷത്തിലേറെയായി പരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനു ഇതിനായി നിർദേശം നൽകിയിരുന്നതായി ശിവശങ്കറിന്റെ മൊഴിയിലും സമ്മതിച്ചിരിക്കുന്നു.

സ്വപ്നയുമായി ശിവശങ്കർ ഓഫിസിൽ എത്തിയെന്നും അവരെ പരിചയപ്പെടുത്തിയെന്നും സാമ്പത്തിക കാര്യങ്ങളിൽ ഉപദേശം നൽകണമെന്ന് ആവശ്യപ്പെട്ടെന്നും വേണുഗോപാൽ മൊഴിനല്കിയിട്ടുണ്ട്. സ്വപ്നയുമായി ചേർന്ന് ജോയിന്റ് ലോക്കർ ആരംഭിക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്നും അതനുസരിച്ച് തിരുവനന്തപുരം എസ്ബിഐയിൽ സ്വപ്നയുമായി ചേർന്ന് ലോക്കർ തുറന്നെന്നുമാണ് വേണുഗോപാൽ ഇഡി യോടെ മൊഴി നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button