CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കു​ന്ന​തി​ല്‍ നി​യ​മ പ​രി​ര​ക്ഷ ഇ​ല്ല,ഡോ​ള​ര്‍ ക​ട​ത്ത് കേസിൽ ​സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ല്‍ നി​യ​മ​ത​ട​സ​മി​ല്ലെ​ന്ന് ക​സ്റ്റം​സി​ന് നി​യ​മോ​പ​ദേ​ശം.

തി​രു​വ​ന​ന്ത​പു​രം / യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജുവഴി നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോ​ള​ര്‍ ക​ട​ത്ത് കേസിൽ ​സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ല്‍ നി​യ​മ​ത​ട​സ​മി​ല്ലെ​ന്ന് ക​സ്റ്റം​സി​ന് നി​യ​മോ​പ​ദേ​ശം. ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കു​ന്ന​തി​ല്‍ സ്പീ​ക്ക​ര്‍​ക്ക് നി​യ​മ പ​രി​ര​ക്ഷ ഇ​ല്ല. നി​യ​മ​സ​ഭാ സ​മ്മേ​ള​ന കാ​ല​യ​ള​വ് ഒ​ഴി​വാ​ക്കി ചോ​ദ്യം ചെ​യ്യാ​നാ​ണ് നി​യ​മോ​പ​ദേ​ശം ലഭിച്ചിരിക്കുന്നത്. സ്പീ​ക്ക​റു​ടേ​ത് ഭ​ര​ണ​ഘ​ട​നാ​പ​ദ​വി ആ​യ​തി​നാ​ല്‍ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചു​വേ​ണം മു​ന്നോ​ട്ട് പോ​കാ​നെ​ന്നു മാത്രമാണ് ക​സ്റ്റം​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന നി​യ​മോ​പ​ദേ​ശം. അ​തി​നാ​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​യു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കാ​നാ​ണ് കസ്റ്റംസ് ആലോചിക്കുന്നത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കോ കൊ​ച്ചി​യി​ലേ​ക്കോ സ​മ​ന്‍​സ് ന​ല്‍​കി സ്പീ​ക്ക​റെ കസ്റ്റംസ് വിളിപ്പിക്കും. പ്രമുഖരായ ആ​രെ​യൊ​ക്കെ ചോ​ദ്യം ചെ​യ്യ​ണം എന്നത് സം​ബ​ന്ധി​ച്ച് ക​സ്റ്റം​സ് ഒ​രു പ​ട്ടി​ക ത​യാ​റാ​ക്കി​ക്കഴിഞ്ഞു. ഇത് പ്രകാരം കോ​ണ്‍​സു​ലേ​റ്റ് ഡ്രൈ​വ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ചോ​ദ്യം ചെയ്ത് തുടങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button