കോവിഡ് ആണെങ്കിലെന്താ രാജ്യത്തെ ആക്രമണങ്ങൾക്ക് യാതൊരു കുറവുമില്ല; യുവതിയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി.

മധ്യപ്രദേശിലാണ് അമ്മയ്ക്കും മകൾക്കും എതിരെ ഈ ആക്രമണം ഉണ്ടായത്. നാല്പതുകാരിയായ അമ്മയേയും, അവരുടെ പ്രായപൂർത്തിയാകാത്ത മകളെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. രാജ്യവും, ജനങ്ങളും കൊറോണയെ ചെറുത്ത് നിൽക്കാൻ ശ്രമിക്കുമ്പോൾ, അതേ നാട്ടിൽ തന്നെയാണ് ഈ കൊടുംക്രൂരകൃത്യത്തിന് നാം സാക്ഷിയാകേണ്ടി വന്നത്.
മഹാരാഷ്ട്ര അതിർത്തിയിലെ ബുർഹാൻപൂർ ജില്ലയിലെ ബോർദാലി ഗ്രാമത്തിൽ വെള്ളിയായാഴ്ചയായിരുന്നു സംഭവം. അക്രമികൾ അവരുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി, സ്ത്രീയുടെ ഭർത്താവിനെയും, കാവൽക്കരനെയും ബന്ദിയാക്കിയ ശേഷം അമ്മയെയും മകളെയും അടുത്തുള്ള കൃഷിയിടത്തിലേക്ക് കൊണ്ടുപോയാണ് മാനഭംഗപ്പെടുത്തിയത്. കൂടാതെ ഇവരുടെ വീട്ടിൽ നിന്നും സ്വർണ്ണവും, പണവും, മൊബൈൽ ഫോണും മോഷ്ടിച്ചതായി പോലീസ് പറയുന്നു. കുറ്റവാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും, ഇതിന്റെ അന്വേഷണത്തിനായി സംസ്ഥാനത്തെ ബുൾദാന, ജൽഗാവ് എന്നിവടങ്ങളിലേക്ക് പോലീസുകാരെ അയച്ചിട്ടുണ്ടെന്നും ഡിഐ ജി തിലക് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
376 ഡി (കൂട്ട ബലാത്സംഗം), 347 (റോങ്‌ഫുൾ കൺഫൈൻമെൻറ്), 363 (തട്ടിക്കൊണ്ടുപോകൽ), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഷാപൂർ പോലീസ് സ്റ്റേഷൻ ചുമതലയുള്ള സഞ്ജയ് പഥക് പറഞ്ഞു.