അനധികൃത നിര്‍മ്മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന് നേരെ കയ്യേറ്റം; പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ !
എറണാകുളം്: ഒക്കലില്‍ പഞ്ചായത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത നിര്‍മ്മാണം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനു നേരെയുണ്ടായ കയ്യേറ്റ ശ്രമത്തില്‍ എറണാകുളം കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി പ്രതിഷേധിച്ചു . എറണാകുളം കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ അംഗവും, കാലടി ക്ലിയര്‍ വിഷന്‍ ,Actv ക്യാമറ മാനുമായ ഡിബിനു നേരെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തവെ സൂപ്പര്‍ മാര്‍ക്കറ്റിനകത്തു നിന്നും മാസ്‌ക്ക് പോലും ധരിക്കാതെ ഇറങ്ങിവന്നയാള്‍ കയ്യേറ്റം നടത്തിയത് .
ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ കൊന്നു കളയുമെന്നും, ക്യാമറ എടുക്കുന്ന കൈകള്‍ രണ്ടും തല്ലിയൊടിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. ഇയാളുടെ നിര്‍ദ്ദേശപ്രകാരം സൂപ്പര്‍ മാര്‍ക്കറ്റിനകത്തു നിന്നും മറ്റ് ഗുണ്ടകള്‍ എത്തുകയും ഡിബിനുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഈ സമയം ക്യാമറ പിടിച്ചു വാങ്ങാന്‍ ശ്രമിക്കവെ ക്യാമറക്ക് കേടുപാടുകള്‍ സംഭവിച്ചു . കോളറില്‍ കയറിപ്പിക്കുകയും, ID കാര്‍ഡ് ഊരിയെടുക്കാന്‍ ശ്രമo നടത്തിയെങ്കിലും ചെറുത്തു നിന്നു. കൊലവിളിയുമായി എത്തിയ ഇവരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ സംഘം ചേര്‍ന്ന് എത്തിയവര്‍ ആക്രമിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഡിബിന്‍ 23ന് പെരുമ്പാവൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഡിബിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ചു കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി ആണ് പ്രതിക്ഷേധ സമരം നടത്തിയത്, സമരം പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി അജിത ജെയ് ഷോര്‍ ഉത്ഘാടനം ചെയ്തു. കുന്നത്തുനാട് താലൂക്ക് സെക്രട്ടറി രാഹുല്‍ C രാജ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ താലൂക്ക് വൈസ് പ്രസിഡന്റ് ബിനോയ് കുറുപ്പംപടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബൈജുമേനാച്ചേരി ആമുഖ പ്രസംഗം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണം നടത്തി.
എറണാകുളം ജില്ലാ പ്രസിഡന്റ് UU മുഹമ്മദ് കുഞ്ഞു്, ജില്ലാ സെക്രട്ടറി K K സുമേഷ്, താലൂക്ക് ട്രഷറര്‍ നാസര്‍ പെരുമ്പാവൂര്‍ എന്നിവര്‍ സംസാരിച്ചു .സുജിത്ത് NG നന്ദി രേഖപ്പെടുത്തി. അസോസിയേഷന്‍ അംഗങ്ങള്‍ ആയ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പ്രതിക്ഷേധത്തില്‍ ഭാഗമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു സമരപരിപാടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിനൊപ്പം ഇയാളെ അറസ്റ്റ് ചെയ്യണമെന്നും എന്നും ആണ് അസോസിയേഷന്‍ സമരത്തിലൂടെ മുന്നോട്ട് വച്ചത്. പരിപാടിക്കു ശേഷം അംഗങ്ങള്‍ ഒക്കല്‍ പഞ്ചായത്ത് സെക്രട്ടറിയോട് വിവരങ്ങള്‍ തിരക്കാനെത്തിയെങ്കിലും നിക്ഷേധാത്മകമായ സമീപനമാണ് സെക്രട്ടറി സ്വീകരിച്ചത്. കൂടുതല്‍ ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും സെക്രട്ടറി മറുപടി പറയാതെ സ്ഥലം വിടുകയായിരുന്നു.
പിന്നീട് പ്രസിഡന്റുമായി സംസാരിച്ചെങ്കിലും കാര്യങ്ങളെ സംബന്ധിച്ച് വ്യക്തത ഇല്ല എന്ന മറുപടിയാണ് പ്രസിഡന്റ് നല്‍കിയത്. എന്തായാലും അനധികൃത നിര്‍മ്മാണമാണ് നടന്നതെന്ന വ്യക്തമായ തെളിവുകള്‍ നിരത്തിയെങ്കിലും പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. വിവരാവകാശ രേഖയില്‍ നല്‍കിയ മറുപടിയില്‍ പോലും വ്യക്തത ഇല്ല, ഇത് കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്..