CrimeKerala NewsLatest NewsLocal NewsNationalNews

ഫൈസലും സ്വപ്നയുമൊക്കെ ചെറിയ മീനുകൾ, വൻ സ്രാവുകളെത്തേടി എന്‍ഐഎ.

തിരുവനന്തപുരം യു എ ഇ കോണ്സുലേറ്റിലേക്ക് യു എ ഇ യിലിൽ നിന്ന് അയച്ച നയതന്ത്ര ബാഗ് വഴി നടന്ന സ്വർണ്ണ കള്ളക്കടത്തിനുള്ള ഭീകര ബന്ധം എൻ ഐ എ കോടതിയിൽ വീണ്ടും ആവർത്തിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ സ്വര്‍ണക്കടത്തില്‍ ഭീകരബന്ധം ആവര്‍ത്തിച്ചിരിക്കുന്നത്. വിദേശത്തുനിന്നു വലിയ അളവില്‍ സ്വര്‍ണം കള്ളക്കടത്തു നടത്തി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത തകരാറിലാക്കാനുള്ള ഗൂഢാലോചനയാണു പ്രതികള്‍ നടത്തിയതെന്ന് കോടതിയെ അറിയിച്ച എന്‍ഐഎ സ്വർണ്ണ ക്കടത്തിലൂടെ ലഭിച്ച പണം വിവിധ മാര്‍ഗങ്ങളിലൂടെ ഭീകരപ്രവര്‍ത്തനത്തിനു നല്‍കിയതായി സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൈസലും സ്വപ്നയുമടങ്ങുന്ന സംഘം ചെറിയ മീനുകളാണെന്നാണ് എന്‍ഐഎ പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്താലേ സ്വര്‍ണക്കടത്ത് ആര്‍ക്കു വേണ്ടി എന്ന് കണ്ടെത്താനാകൂവെന്നാണ് എന്‍ഐഎ വ്യക്തമാക്കിയിട്ടുള്ളത്.

വെറുമൊരു സ്വര്‍ണക്കടത്ത് കേസ് എന്നതിനപ്പുറത്തേക്ക് തലനാരിഴ കീറിയുള്ള പരിശോധനയാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യം
ഇനി വയ്ക്കുന്നത്. അതേസമയം, പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അപേക്ഷയിമേൽ കോടതി അനുമതി നൽകി. എന്‍ഐഎ പ്രത്യേക കോടതി ആണ് ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കിയത്. നിലവില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ് പ്രതികള്‍ ഉള്ളത്. അഞ്ച് ദിവസത്തേക്ക് കൂടി ഇരുവരുടേയും കസ്റ്റഡി നീട്ടണമെന്ന എന്‍ഐഎ ആവശ്യം ചൊവ്വാഴ്ച കോടതി അംഗീകരിച്ചിരുന്നതാണ്. ചോദ്യം ചെയ്യലും തെളിവെടുപ്പ് നടപടികളും പൂര്‍ത്തിയാകാന്‍ സമയം വേണമെന്ന ആവശ്യമാണ് ദേശീയ അന്വേഷണ ഏജന്‍സി ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുള്ളത്. കേസിന്റെ ഗൗരവം പരിഗണിച്ച് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് എംൻ ഐ എ പറയുന്നു. സ്വപ്ന സുരേഷ്, സന്ദീപ് എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജി 24ന് കോടതി പരിഗണിക്കാനിരിക്കുമ്പോൾ, യുഎപിഎ വകുപ്പ് നിലനില്‍ക്കില്ലെന്ന പ്രതികളുടെ അഭിഭാഷകന്റെ വാദം എൻ ഐ എ ശക്തമായി തന്നെ എതിർക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button