Kerala NewsLatest NewsUncategorized

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമാകുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലും ലക്ഷദ്വീപിലും കഴിഞ്ഞ മണിക്കൂറുകളില്‍ മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടുക്കി ജില്ലയിലെ പീരുമേടാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 14 സെന്റി മീറ്റര്‍. കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ ഏഴ് സെന്റി മീറ്ററും എറണാകുളം സൗത്ത്, വടക്കാഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ആറ് സെന്റി മീറ്ററും മഴ രേഖപ്പെടുത്തി.

വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാനമായ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 8, 9 തീയതികളില്‍ സംസ്ഥാനത്ത് മഴ, ഇടിമിന്നല്‍ മുന്നറിയിപ്പും മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ ആ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നു. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button