keralaKerala NewsLatest News

തോട്ടപ്പള്ളിയിലെ വയോധിക കൊലപാതകക്കേസിൽ മൂന്നാം പ്രതിയായ അബൂബക്കറിന് ജാമ്യം

തോട്ടപ്പള്ളിയിലെ വയോധിക കൊലപാതകക്കേസിൽ മൂന്നാം പ്രതിയായ അബൂബക്കറിന് ആലപ്പുഴ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. അബൂബക്കറിനെതിരെ കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതിഭാഗം വാദിച്ചത്. കൊലപാതകം നടത്തിയത് തൃക്കുന്നപ്പുഴ സ്വദേശികളായ ദമ്പതികളാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അബൂബക്കറിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താമെന്ന വാർത്തകളും ഉണ്ടായിരുന്നുവെങ്കിലും, കൊലപാതകത്തിൽ നേരിട്ടു പങ്കില്ലെങ്കിലും വയോധികയെ ലൈംഗികമായി ഉപദ്രവിച്ചതായി പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അറസ്റ്റിലായ സൈനുലാബ്ദീനും ഭാര്യ അനീഷയുമാണ് ഒന്നും രണ്ടും പ്രതികൾ.

അബൂബക്കറിനെ കുടുക്കുകയാണെന്നാരോപിച്ച് അദ്ദേഹത്തിന്റെ കുടുംബവും നേരത്തെ രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ട വയോധികയുടെ വീട്ടിൽ പോയത് വെറും കത്ത് നൽകാനാണെന്നും, വ്യാജ തെളിവുകൾ സൃഷ്ടിച്ച് കൊലപാതകിയാക്കാൻ ശ്രമിക്കുകയാണെന്നും, അബൂബക്കർ കൊലയാളിയല്ലെന്ന് വ്യക്തമായിട്ടും പൊലീസിന്റെ നീക്കങ്ങൾ തുടരുകയാണെന്നും മകൻ റാഷിം ആരോപിച്ചിരുന്നു. റംലയുടേതു മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമല്ലെന്ന സംശയം പൊലീസിനും ശക്തമായിട്ടുണ്ട്. കേസിന്റെ ദിശ തെറ്റിച്ചത് വയോധികയുടെ സ്വർണമാണ്. ആഭരണം വീട്ടിൽ കണ്ടെത്തിയതോടെ മോഷണമല്ലെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 17-ന് തനിച്ച് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അബൂബക്കർ അന്ന് അവരുടെ വീട്ടിൽ പോയിരുന്നെങ്കിലും, അദ്ദേഹം മടങ്ങിയതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കണ്ടെത്തി. ശ്വാസംമുട്ടലുണ്ടെന്ന് പറഞ്ഞ വയോധികയ്ക്ക് അബൂബക്കർ ശീതളപാനീയം നൽകി, അവർ ഉറങ്ങിപ്പോയതിന് ശേഷം രാത്രി 11 മണിയോടെ മടങ്ങിയതായും തെളിഞ്ഞിട്ടുണ്ട്. അബൂബക്കർ പോയതിന് പിന്നാലെയാണ് ദമ്പതികൾ വീട്ടിൽ കയറി മോഷണശ്രമത്തിനിടെ വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സൈനുലാബ്ദീൻ പൊലീസ് കസ്റ്റഡിയിലാണിപ്പോൾ. ഭാര്യ അനീഷ രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്, പൊലീസ് നിരീക്ഷണത്തിൽ.

Tag: Third accused in Thottappally elderly murder case, Abubakar, granted bail

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button