രവീന്ദ്രന് ഇ ഡി യുടെ മൂന്നാമത്തെ നോട്ടീസ്,ഒഴിഞ്ഞുമാറാൻ നോക്കിയാൽ തൂക്കിയെടുത്തു കൊണ്ടുപോയി ചോദ്യം ചെയ്യും.

തിരുവനന്തപുരം/ മുഖ്യമന്ത്രി പിണറായി വിജയൻറെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാ കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടിസ് നൽകി. ഡിസംബർ 10 ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെഫോ ൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് സ്വർണക്കടത്തു കേസിലെ മറ്റു പ്രതികളുടെ മൊഴിയുടെ പശ്ചാത്തല ത്തിലാണ് രവീന്ദ്രന് ഇഡി നോട്ടിസ് നൽയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഹാജരാകാൻ ആവശ്യപ്പെടുന്നത്. ഇത്തവണയും ഒഴിഞ്ഞുമാറാൻ നോക്കിയാൽ ഇ ഡി രവീന്ദ്രനെ തൂക്കിയെടുത്തു കൊണ്ടുപോയി ചോദ്യം ചെയ്യും.
ആദ്യം നോട്ടിസ് നൽകുമ്പോൾ കോവിഡ് പോസിറ്റീവ് ആയെന്നു പറഞ്ഞാണ് ഹാജകരാകാതിരുന്നത്. രവീന്ദ്രൻ പോസിറ്റീവ് ആയ ശേഷം ഓഫീസിലെ ഒരാൾ പോലും നിരീക്ഷണത്തിൽ പോലും പോവുകയുണ്ടായില്ല. വീണ്ടും നോട്ടിസ് നൽകിയപ്പോൾ തുടർ ചികിത്സകൾക്കായി ആശുപത്രിയിലാണെന്നായിരുന്നു മറുപടി നൽകിയത്. ഈ സാഹചര്യത്തിലാണ് ഏറെ വൈകി ഇ ഡി ദിവസങ്ങൾക്കു ശേഷം വീണ്ടും നോട്ടിസ് നൽകിയിരിക്കുന്നത്. ഇഡിയുടെ മുന്നിൽ രവീന്ദ്രൻ ഹാജരാകണം എന്ന നിലപാട് പാർട്ടിയും ഇതിനകം സ്വീകരിച്ചിരുന്നതാണ്.
രവീന്ദ്രൻ പല കാര്യങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറിയത് അക്ഷരാർ ത്ഥത്തിൽ രവീന്ദ്രന് തന്നെയാണ് വിനയായത്. ഈ ദിവസങ്ങൾ കൊണ്ട് ഇഡി രവീന്ദ്രനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കുന്ന നടപടികളിലായിരുന്നു. ഇതിന്റെ ഭാഗമായി ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ റെയ്ഡ് നടത്തുകയും രവീന്ദ്രന് എന്തെങ്കിലും ഇടപാടുകളുണ്ടോ എന്ന വിവരങ്ങൾ ശേഖരിക്കുകയും ചെയ്തി രുന്നു. രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഊരാളുങ്കൽ സൊസൈ റ്റിയിൽ നിന്ന് പ്രൊക്ലൈനർ വാടകയ്ക്ക് നൽകിയ ഇനത്തിൽ എല്ലാ മാസവും ലക്ഷങ്ങൾ പോകുന്നുണ്ടെന്ന് കണ്ടെത്തു കയുമുണ്ടായി. ഒപ്പം രവീന്ദ്രന് സംസ്ഥാനത്തുള്ള സ്വത്തു വിവരങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ രജിസ്ട്രേഷൻ വകുപ്പിനോടും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.