Kerala NewsLatest NewsNews

മൂന്നാം വിവാഹ​ വാര്‍ഷികം ആഘോഷിച്ച്‌ കേരളത്തിലെ ആദ്യ ​ഗേ ദമ്പതികളായ നികേഷും സോനുവും

മൂന്നാം വിവാഹ​ വാര്‍ഷികം ആഘോഷിച്ച്‌ കേരളത്തിലെ ആദ്യ ​ഗേ ദമ്ബതികളായ നികേഷും സോനുവും. കേരളത്തിലെ ലൈം​ഗിക ന്യൂനപക്ഷങ്ങള്‍ക്കായി പ്രയത്നിക്കുന്നവര്‍ കൂടിയാണ് നികേഷ്-സോനു ദമ്ബതികള്‍.

കഴിഞ്ഞ വര്‍ഷം സ്വവര്‍ഗ വിവാഹവും സ്‌പെഷ്യല്‍ മാരേജ് ആക്‌ട് 1954ന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

പാശ്ചാത്യ രാജ്യങ്ങളില്‍ മിക്കവയും ​ഗേ വിവാഹങ്ങള്‍ നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഇപ്പോഴും സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നിയമവിധേയമല്ല. അതുകൊണ്ടു തന്നെ ഇന്ത്യയിലെ സാഹചര്യത്തില്‍ നികേഷ്-സോനു ദാന്പതികള്‍ വേറിട്ട മാതൃക കൂടിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button