തിരുവനന്തപുരത്ത് കോവിഡിന്റെ ആശങ്ക വർധിക്കുന്നു, ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടി.

തിരുവനന്തപുരത്ത് കോവിഡിന്റെ ആശങ്ക വർധിക്കുകയാണ്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ജില്ലയില്‍ കൂടുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്. നഗരത്തില്‍ സ്ഥിതി അപകടകരമാണ്. എന്നാല്‍ നഗരം ഒന്നാകെ അടച്ചിടില്ലെന്നും മേയര്‍ പറഞ്ഞിട്ടുണ്ട്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരില്‍ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതും, നാലുപേരുടെയും ഉറവിടം വ്യക്തമല്ലാത്തതുമാണ് സങ്കീർണ്ണമാക്കിയിരിക്കുന്നത്. രോഗബാധിതരായ തുമ്പ സ്വദേശിക്കും,ആലുവിള സ്വദേശിക്കും യാത്രാപശ്ചാത്തലമില്ല എന്നതാണ് ഏറെ ശ്രദ്ധേയം. സാഫല്യം കോംപ്ലക്‌സില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയും വഞ്ചിയൂരിലെ ലോട്ടറി വില്‍പ്പനക്കാരനും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിചിരിക്കുകയാണ്. ഇവരുടെയും ഉറവിടം കണ്ടെത്താനായിട്ടില്ല.
അസം സ്വദേശി ജോലി ചെയ്തിരുന്ന സാഫല്യം കോംപ്ലക്‌സ് ഒരാഴ്ചത്തേക്ക് അടച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകളും അടച്ചു. പാളയം മാര്‍ക്കറ്റിന്റെ മുന്‍വശത്തെ കവാടം മാത്രമേ തുറക്കൂകയുള്ളൂ. ബസ് സ്‌റ്റോപ്പുകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ എടുത്തിട്ടുണ്ട്. ഓഫീസുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും മേയര്‍ പറഞ്ഞു.