എൻ. എം. വിജയന്റെ കുടുംബം പുറത്തുവിട്ട ശബ്ദരേഖയിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ
വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ. എം. വിജയന്റെ കുടുംബം പുറത്തുവിട്ട ശബ്ദരേഖയിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എം.എൽ.എ ടി. സിദ്ദിഖ് പറഞ്ഞ കാര്യങ്ങളിൽ ഒന്നും നടപ്പിലാക്കിയിട്ടില്ലെന്നും, തരികിട പ്രവർത്തനങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം സംഭാഷണത്തിൽ പറയുന്നു.
“സിദ്ദിഖ് പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ല. പിന്നെന്തിന് ഈ കാര്യം മാത്രം നടത്താൻ ശ്രമിച്ചത്? പരാതികൾ നൽകിയാൽ കേൾക്കാൻ തയ്യാറാകണം. പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കണം. വാക്ക് പറഞ്ഞവർക്ക് പാലിക്കാൻ മര്യാദ ഉണ്ടായിരുന്നു. ഇവർ ചെയ്യുന്ന കാര്യങ്ങളോട് എനിക്ക് യോജിപ്പില്ല,” എന്നാണ് രാധാകൃഷ്ണൻ പറയുന്നത്.
അദ്ദേഹം കൂടി ചേർക്കുന്നത്: “ഇവരെല്ലാം കൂടി കുഴിയിൽ കൊണ്ടിടും. സെറ്റിൽമെന്റ് പാലിക്കാൻ വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്, ചതിക്കാൻ വേണ്ടിയല്ല.”കരാർ രേഖ നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് എൻ. എം. വിജയന്റെ കുടുംബം കോട്ടയത്ത് നേരിട്ട് തിരുവഞ്ചൂരിനെ കണ്ടത്. അതിന്റെ ഓഡിയോ റെക്കോർഡിംഗാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
Tag: Thiruvanchoor Radhakrishnan reacts to the audio recording released by N. M. Vijayan’s family