മത്സരമില്ല;ആചാരപരമായി തിരുവോണത്തോണിയും ഉതൃട്ടാതി വള്ളംകളിയും നടത്തും.
പത്തനംതിട്ട: മത്സര ആരവമില്ലാതെ തിരുവോണ തോണി വരവേല്‍പ്പിന് ഒരുക്കമായി. ആഘോഷങ്ങളെല്ലാം കോവിഡില്‍ ഇല്ലാതായപ്പോള്‍ ആചാരപരമായി തിരുവോണ തോണി വരവേല്‍പ് ആചാരപരമായി നടത്താനും ആറന്മുള ഉതൃട്ടാതി വള്ളം കളി മത്സരമല്ലാതെ, ജലഘോഷയാത്രയായി നടത്താനും തീരുമാനിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഓഗസ്റ്റ് 21 ന് തിരുവോണ തോണി വരവേല്‍പ് നടത്തുക. കഴിഞ്ഞ വര്‍ഷം 20 പേര്‍മാത്രമാണ് തോണിയില്‍ ഇത്തവണ 40 പേരെ പങ്കുടുപ്പിക്കും. പള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവര്‍ കോവിഡ് മാനദഢമനുസരിച്ച് ഒരു ഡോസ്കോവിഡ് വാക്‌സിനെങ്കിലും എടുത്തിരിക്കണം.
ഇതിന് പുറമേ ആര്‍ടിപിസിആര്‍ പരിശോധനയയില്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കണം. രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇത് ബാധകമല്ല. തിരുവോണത്തോണിയിലും പള്ളിയോടത്തിലും വരുന്നവരില്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തു എന്ന് ഉറപ്പാക്കാന്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാംപ് ആരോഗ്യ വകുപ്പ് നേതൃത്വത്തില്‍ നടത്താനും നിശ്ചയിച്ചിരിക്കുകയാണ്.
പുതിയ ഭാരവാഹികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഓഗസ്റ്റ് പകുതിയോടെ വീണ്ടും അവലോകന യോഗം ചേര്‍ന്ന് അഷ്ടമി രോഹിണി വള്ളസദ്യ വഴിപാട് എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.