തിരുവോണം ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്.
തിരുവോണം ബമ്പറിന്റെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടായിരുന്നു ഏറ്റവും കൂടുതല്‍ വില്പന. 14,07,100 ടിക്കറ്റുകള്‍ അവിടെ വിറ്റു. 9,37,400 ടിക്കറ്റുകള്‍ വിറ്റ തൃശ്ശൂര്‍ ജില്ലയാണ് രണ്ടാമത്. മൂന്നാംസ്ഥാനം തിരുവനന്തപുരത്തിനാണ്. 8,75,900 ടിക്കറ്റുകള്‍ വിറ്റു.
Tag: Thiruvonam bumper draw; first prize goes to number TH 577825