Kerala NewsLatest NewsLocal NewsNews

തിരുവോണം ബമ്പർ, ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ ടിക്കറ്റിന്

തിരവനന്തപുരം; സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒന്നാം സമ്മാനം TB 17396 എന്ന ടിക്കറ്റിന്. അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്റ്റ് വിറ്റത്. സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ചിന്നസ്വാമിയെന്ന് അജീഷ് പറഞ്ഞു. കണ്ണൂരാണ് അജീഷ് കുമാറിന്റെ സ്വദേശമെങ്കിലും 20 വർഷത്തോളമായി എറണാകുളത്ത് സ്ഥിരതാമസമാണ്.

ഇന്ന് ഉച്ചയോടെയാണ് തിരുവോണ ബvdhjd] നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 12 കോടിയാണ്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് തുക. ലോട്ടറി ഫലം വന്ന് 30 ദിവസത്തിനുള്ളിൽ വിജയികൾ ടിക്റ്റ് നൽകി പണം കൈപറ്റണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button