ഇത് തടഞ്ഞേ പറ്റു. നമ്മളെല്ലാവരും, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ നിന്നേ പറ്റു. മഞ്ജുവാരിയർ

സൈബര്‍ ഇടങ്ങളിലെ അധിക്ഷേപങ്ങള്‍ക്കെതിരെ റഫ്യൂസ് ദ അഭ്യൂസ് എന്ന ക്യാമ്ബെയ്ന്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആരംഭിച്ചിരുന്നു. സൈബര്‍ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്ബെയ്ന് തുടക്കം കുറിച്ചത്. ക്യാമ്ബെയ്ന്റെ ഭാഗമായി നിരവധി താരങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസിയുടെ പേജില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ വീഡിയോ പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് മഞ്ജു വാര്യര്‍ വിട്ടുനില്‍ക്കുകയാണെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് വീഡിയോ മഞ്ജുവാര്യര്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്.
സംഘടനയുടെ രൂപീകരണം നടിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടക്കുന്നത്. 2017 മെയില്‍ ആണ് സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്യുസിസി രൂപം കൊള്ളുന്നത്. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സംഘടന രൂപീകരിക്കുന്നത്.
ഡബ്ല്യുസിസിയുടെ അമരക്കാരായ ബീനാ പോള്‍, രേവതി, മഞ്ജു വാര്യര്‍, പാര്‍വതി, അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്ബീശന്‍, സജിത മഠത്തില്‍, റീമ കല്ലിങ്കല്‍, ശ്രീബാല തുടങ്ങിയവരായിരുന്നു ഡബ്ല്യുസിസിയുടെ അമരക്കാര്‍. എന്നാല്‍ പിന്നീട് മഞ്ജു വാര്യര്‍ പതുക്കെ പിന്‍വലിയുന്ന കാഴ്ചയാണ് കാണാന്‍ ആയത്. പലഘട്ടങ്ങളിലും സംഘടന ശക്തമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ പോലും പല വിഷയങ്ങളിലും മഞ്ജു മൗനം തുടര്‍ന്നിരുന്നു. ഇതിനിടെ അമ്മ-ദിലീപ് വിവാദത്തില്‍ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ താരസംഘടനയില്‍ നിന്ന് രാജിവെച്ചപ്പോഴും സംഘടനില്‍ നിന്ന് രാജിവെയ്ക്കാനോ വിഷയത്തില്‍ പ്രതികരിക്കാനോ മഞ്ജു തയാറായില്ല.
വീഡിയോയിൽ മഞ്ജു പറയുന്നത് ഇങ്ങനെ.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടെത്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്നാല്‍ ഈ അഭിപ്രായ സ്വാതന്ത്ര്യം എവിടെം വരെ എന്നുള്ളൊരു ചോദ്യമുണ്ട്. ചെറിയൊരു വിഭാഗം ആളുകളെങ്കിലും ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നവരോട് ഭൂരിപക്ഷം ആളുകളും പ്രതികരിക്കാറുമില്ല. അതു തന്നെയാണ് അവരെ വീണ്ടും വീണ്ടും അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇത് തടഞ്ഞേ പറ്റു. നമ്മളെല്ലാവരും, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇതിനെതിരെ ഒരു സമൂഹമായി ഒറ്റക്കെട്ടായി നിന്നേ പറ്റു. ഈ കാര്യത്തില്‍ നമ്മള്‍ പാലിക്കുന്ന നിശബ്ദതയും തെറ്റ് തന്നെയാണ്. റഫ്യൂസ് ദ അബ്യൂസ്, വീഡിയോയിൽ മഞ്ജു പറഞ്ഞു.