ഈ നന്മ റസാഖിനും നൂര്‍ജഹാനും മാത്രം സ്വന്തം.

തൃശ്ശൂര്‍ / ഇതൊരു നന്മയുടെ കഥയാണ്. നടന്നത് തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ ആണ്. നിഷ്ക്കളങ്കമായ സ്നേഹം ഊട്ടിയുറപ്പിക്കുന്ന നന്മക്ക് മുന്നിൽ ജാതിമത വേര്‍തിരിവൊന്നുമില്ലെന്ന് മനുഷ്യനെ പഠിപ്പിക്കുകയും പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന സംഭവം. എട്ടാം വയസില്‍ തെരുവില്‍ ആരോരുമില്ലാതെ നിന്ന തമിഴ് ബാലികയെ റസാഖ് കൂടെക്കൂട്ടുകയായിരുന്നു. 14 വര്‍ഷം സ്വന്തം മകളായി തന്റെ മക്കളോടൊപ്പം അവളെ റസാഖ് വളര്‍ത്തി. വിവാഹപ്രായ മായപ്പോ ള്‍ വരനെ കണ്ടെത്തി ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിക്കൊ ടുത്തിരിക്കുന്നു.
പതിനാല് വര്‍ഷകാലം കുടുംബത്തിലെ ഒരും അംഗത്തെ പോലെ കവിതയെ റസാക്കും ഭാര്യയും സംരക്ഷിക്കുകയായിരുന്നു. സ്വന്തം മകളെ പോലെ സംരക്ഷിച്ച പെണ്‍കുട്ടിയെ വിവാഹ പ്രായമായപ്പോള്‍ നാടും മതവുമൊന്നും തടസ്സമാകാതെ അനുയോജ്യനായ വരനെ കണ്ടു പിടിച്ചു വിവാഹം ചെയ്തു അയച്ചു. മതമൊന്നും തടസ്സമാകാ തെയാ ണ് റസാഖിന്റെ മകളായി കവിത വളർന്നത്. വിവാഹത്തിന് പൊന്നും പുതുവസ്ത്രങ്ങളും സമ്മാനിച്ച് വിവാഹം നടത്തി ക്കൊടു ക്കുക മാത്രമല്ല, പുതിയൊരു വീടും അവള്‍ക്ക് പണിതുനല്‍കി കൊണ്ട് തൃപ്രയാര്‍ പുതിയവീട്ടില്‍ റസാഖും കുടുംബവും ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ്.
എല്ലാ അര്‍ത്ഥത്തിലും പ്രവര്‍ത്തികൊണ്ട് തമിഴ്നാട് സ്വദേശിനിയായ കവിതയുടെ അച്ഛനും അമ്മയുമായി റസാഖും നൂര്‍ജഹാനും. റസാഖ് ഒരു എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. തെരുവില്‍ കഴിയുന്നതി നിടെയാണ് കവിതയെ അവർക്ക് കിട്ടുന്നത്. അന്നുമുതല്‍ ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങുന്ന റസാഖിന്റെ കുടുംബത്തിലെ നാലാ മത്തെ മകളായി കവിത ജീവിക്കുകയായിരുന്നു. കവിതയ്ക്ക് വിവാ ഹപ്രായം ആയതോടെ അഭയം നല്‍കിയ കുടുംബംതന്നെ വരനെ കണ്ടെത്തുകയും ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിക്കൊ ടുക്കുകയും ചെയ്തു. വര്‍ഷത്തിലൊരിക്കല്‍ സേലം വൃദ്ധാചലത്തുള്ള കവിതയുടെ മാതാപിതാക്കള്‍ മകളെ വന്നുകാണുമായിരുന്നു. 14 വര്‍ഷത്തിനിടയില്‍ രണ്ടുതവണ യാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് കവിത ഒന്ന് പോയിട്ടുള്ളത്. ഫോട്ടോ ഗ്രാഫറും സ്വകാര്യസ്ഥാ പനത്തില്‍ ജീവനക്കാരനുമായ നാട്ടിക സ്വദേശി ശ്രീജിത്ത് ആണ് വരന്‍. അലങ്കാരമത്സ്യകൃഷിയും ശ്രീജിത്ത് നടത്തുന്നുണ്ട്. റസാഖിന്റെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ഹിന്ദു ആചാര പ്രകാരമാണ് ചടങ്ങുകള്‍ എല്ലാം നടന്നത്. വീടിനോടു ചേര്‍ന്നുതന്നെ നാലുസെന്റ് ഭൂമിയില്‍ പുതിയ വീടും കവിതയ്ക്കായി റസാഖും നൂര്‍ജഹാനും സന്തോഷത്തോടെ പണിതുനല്‍കി. റസാഖി ന്റെ പെണ്‍മക്കളുടെ വകയായി പന്ത്രണ്ടു പവനോളം സ്വര്‍ണവും നല്‍കി. വിവാഹത്തിന് കവിതയുടെ മാതാപിതാക്കളും രണ്ട് സഹോ ദരിമാരും ഒക്കെ എത്തിയിരുന്നു.