“ഇത് ഒരു തട്ടിക്കൂട്ട് പരിപാടി മാത്രം”; വികസന സദസ് സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ്

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. “ഇത് ഒരു തട്ടിക്കൂട്ട് പരിപാടി മാത്രമാണ്, കേരളത്തിന് യാതൊരു പ്രയോജനവും ഉണ്ടാകില്ല,” എന്ന് അദ്ദേഹം വ്യക്തമാക്കി.
നവകേരള സദസിന് കോടികള്‍ ചിലവഴിച്ചിട്ടും അതിന്റെ ഭാഗമായി ഒരു പദ്ധതിയും നടപ്പിലായിട്ടില്ലെന്ന് സണ്ണി ഓര്‍മിപ്പിച്ചു. “പിരിവെടുത്തും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവഴിച്ചും 2023-ല്‍ മുഖ്യമന്ത്രി നടത്തിയ പരിപാടിയുടെ അവസ്ഥ എന്താണ്? അതിന് എത്ര പണം ചെലവഴിച്ചു? ആ യാത്രയുടെ പേര് പോലും എല്ലാവരും മറന്നിരിക്കുന്നു. ഒരു പദ്ധതിപോലും അതിന്റെ പേരില്‍ നടപ്പാക്കിയിട്ടില്ല. കേരളത്തിന് ഒരു നേട്ടവുമില്ല,” എന്നാണ് സണ്ണിയുടെ വിമര്‍ശനം.
മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയും പരാജയമായെന്നും, ഇപ്പോള്‍ വീണ്ടും ഇത്തരം പരിപാടികളുമായി ജനങ്ങളെ വഞ്ചിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. “ഇത് ഒരു തട്ടിപ്പാണ്. ജനങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കലാണ്. വികസനം എന്നു വിളിക്കുന്നത് ഇതാണോ? ഒരു പഞ്ചായത്തിന്റെ കാലാവധി തീര്‍ന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോകുകയാണ്. ഭരണപരാജയം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിനെതിരായ വിധിയെഴുത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. പുകമറ ഉയര്‍ത്തി അത് തടയാനാവില്ല,” – സണ്ണി ജോസഫ് പറഞ്ഞു.
Tag: This is just a sham event”; KPCC President strongly criticizes government’s move to organize development conference