keralaKerala NewsLatest News

‘ഇതാണ് എന്റെ ജീവിതം’ ; വിവാദങ്ങൾക്കൊടുവിൽ ഇ. പി. ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നു

വിവാദങ്ങൾക്കൊടുവിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ. പി. ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നു.
‘ഇതാണ് എന്റെ ജീവിതം’ എന്ന പേരിലാണ് പുതിയ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.

മുൻപ് പ്രഖ്യാപിച്ചിരുന്ന പേരും പ്രസാധകരും മാറ്റിയാണ് ആത്മകഥ പുറത്തിറക്കുന്നത്. മാതൃഭൂമി ബുക്‌സാണ് പുതിയ പ്രസാധകർ. ഡിസി ബുക്‌സ് മുമ്പ് ‘കട്ടൻ ചായയും പരിപ്പുവടയും – ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.

ആ സമയത്ത് പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ രാഷ്ട്രീയ തരംഗങ്ങൾ സൃഷ്ടിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിനെയും പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയായ പി. സരിനെയും വിമർശിക്കുന്ന പരാമർശങ്ങൾ ഉണ്ടെന്നാണ് ആരോപണം.

തന്റെ അനുമതിയില്ലാതെ ഡിസി ബുക്‌സ് താൻ പറയാത്ത കാര്യങ്ങൾ ആത്മകഥയായി പ്രസിദ്ധീകരിച്ചതായി ഇ. പി. ജയരാജൻ ആരോപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പ്രസാധകരെതിരെ കേസും നൽകിയിരുന്നു.
പുതിയ ആത്മകഥ പാർട്ടി നിലപാടനുസരിച്ചായിരിക്കും പുറത്തിറക്കുന്നത്. മുഖ്യമന്ത്രിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. മുൻ പുസ്തകത്തിലെ പോലെ വിവാദപരമായ ഉള്ളടക്കം ഇതിൽ ഉണ്ടാകില്ലെന്നാണ് സൂചന.

Tag: This is my life’; E. P. Jayarajan’s autobiography released after controversy

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button