അക്കൗണ്ടിലെത്തിയ പണത്തിന്റെ വിശദീകരണം നല്കാനാവാതെ ബിനീഷ് കോടിയേരി: ജാമ്യ ഹര്‍ജി 24 ലേക്ക് മാറ്റി
ബംഗളൂരു : ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേട്ട് കര്‍ണാടക ഹൈക്കോടതി. അഞ്ച് കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലുണ്ട്. ഈ പണത്തിന് വ്യക്തത വരുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
പണത്തിന്റെ കൃത്യമായ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി ബിനീഷിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. എന്നാല്‍ കേസില്‍ ആദ്യം അറസ്റ്റിലായ അനൂപ് മുഹമ്മദ് നല്കിയ പണമല്ല ഇതെന്നും രേഖകള്‍ മുന്‍പ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിനീഷിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. എന്നാല്‍ അക്കൗണ്ടിലെ പണത്തിന്റെ രേഖ സംബന്ധിച്ച് കൃത്യമായൊരു വിശദീകരണം തരാന്‍ അഭിഭാഷകന് കഴിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
രേഖകള്‍ സമര്‍പ്പിക്കാന്‍ മേയ് 24 വരെ സമയം തരുമെന്നും ഹാജരാക്കിയില്ലെങ്കില്‍ ജാമ്യഹര്‍ജി തളളുമെന്നും കോടതി ബിനീഷിന്റെ അഭിഭാഷകരെ അറിയിച്ചു. കേസ് ഇനി മേയ് 24ന് പരിഗണിക്കും.