keralaKerala NewsLatest News

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും; ധനവകുപ്പ് 831 കോടി അനുവദിച്ചു

ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ജൂലൈ 26 വെള്ളിയാഴ്ച ആരംഭിക്കും. ഇതിന് ആവശ്യമായ 831 കോടി രൂപ ധനവകുപ്പ് പുറത്തിറക്കി. സംസ്ഥാനത്തെ ഏകദേശം 62 ലക്ഷം പെൻഷൻദാദാക്കൾക്ക് 1600 രൂപ വീതമാണ് ഈ മാസം ലഭിക്കുക.

ഇവരിൽ 26 ലക്ഷം പേർക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലൂടെ എത്തിക്കും. ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകളുടെ സഹായത്തോടെ വീട്ടിലെത്തിയാണ് പെൻഷൻ കൈമാറുക. ജൂലൈ 10 ന് മുൻപായി വിതരണം പൂര്‍ത്തിയാക്കണമെന്ന് ധനവകുപ്പ് എല്ലാ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.

രണ്ടാം പിണറായി സർക്കാരിന്റെ നാലുവർഷകാലത്ത് സാമൂഹ്യ സുരക്ഷാ പെൻഷനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് ഏകദേശം 38,500 കോടി രൂപയാണ്. 2016 മുതൽ 2021 വരെയുള്ള എൽഡിഎഫ് ഭരണകാലത്ത്, യുഡിഎഫ് ഭരണകാലത്ത് ഉണ്ടായിരുന്ന 18 മാസത്തെ കുടിശ്ശികയും ഉൾപ്പെടുത്തി 35,154 കോടി രൂപ പെൻഷൻ വിതരണം നടത്തിയിരുന്നു.

2016 മുതൽ 2024 വരെ, ഒമ്പത് വർഷത്തിനുള്ളിൽ ഒന്നും രണ്ടും പിണറായി സർക്കാരുകൾ മൊത്തത്തിൽ 73,654 കോടി രൂപയുടെ ക്ഷേമ പെൻഷൻ നൽകുകയുണ്ടായി. ഇതിന് മുൻപായി, 2011-16 കാലത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമപെൻഷനായി വിതരണം ചെയ്തത് 9,011 കോടി രൂപ മാത്രമായിരുന്നു.

Tag: This month’s welfare pension distribution will start from Friday; Finance Department has sanctioned Rs 831 crore

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button