CrimeKerala NewsLatest NewsNews
തോൽപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട; 100 കിലോയോളം കഞ്ചാവ് പിടികൂടി

തോൽപ്പെട്ടി ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ട് പേർ കസ്റ്റഡിയിൽ. വയനാട് സ്വദേശിയും, കൊല്ലം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. കരുനാഗപ്പള്ളി സ്വദേശി അഖിൽ കുമാറും, പൊഴുതന സ്വദേശി രഞ്ജിത്തും ആണ് പിടിയിലായത്. വിപണിയിൽ ഒരു കോടിയോളം വിലമതിക്കുന്നതാണ് പിടികൂടിയ കഞ്ചാവ് . പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് .