മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ സ്ഥിതിക്ക് അല്‍പമെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ തോമസ് ഐസക്ക് രാജിവെക്കണം.

തിരുവനന്തപുരം / മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത് തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹത നഷ്ടപ്പെട്ടെന്നും, അല്‍പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഉടന്‍ രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു ദിവസമായി വിജിലന്‍സിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസ ക്കിനെ മുഖമടച്ച് പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നല്‍കി യിരിക്കുന്നത്. പരസ്യമായി മുഖ്യമന്ത്രി തന്‍റെ മന്ത്രിസഭയിലെ ഒരംഗ ത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അതിന്റെ അര്‍ത്ഥം ആ മന്ത്രിയില്‍ മുഖ്യമന്ത്രിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്. മുഖ്യമ ന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ട തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല. രമേശ് ചെന്നിത്തല പറഞ്ഞു.
കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് ആരുടെ വട്ടാണെന്നാണ് മന്ത്രി തോമസ് ഐസക്ക് ചോദിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപന ങ്ങളെ സഹായിക്കുന്നതിനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെ ന്നും മന്ത്രി ആരോപിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ നിയന്ത്രണ ത്തിലുള്ള വിജിലന്‍സിനെതിരെ ഗുരുതരമായ ആരോപണമാണ് ഐസക്ക് ഉന്നയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി തള്ളിയതും കെ.എസ്.എഫ്.ഇയിലെ പോരായ്മകള്‍ ബോദ്ധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് വ്യക്തമാക്കി യിരിക്കുന്നതും. അതായത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് റെയ്ഡ് നടന്നതെന്നാണ് ഇതിനർത്ഥം. അപ്പോള്‍ ഗൂഢാലോചന എന്ന് ഐസക്ക് പറഞ്ഞതില്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടുന്നുണ്ട്. മുഖ്യമന്ത്രി ക്കും ധനമന്ത്രിക്കും പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുക യാണി വിടെ. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ടിരിക്കുന്നു. രമേശ് ചെന്നിത്തല പറഞ്ഞു.