Kerala NewsLatest News

അന്‍പത് രൂപയ്ക്ക് അണ്‍ലിമിറ്റഡ് യാത്രയുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: അന്‍പത് രൂപയ്ക്ക് അണ്‍ലിമിറ്റഡ് യാത്രയുമായി കെഎസ്ആര്‍ടിസി. ഒരു ദിവസം 50 രൂപക്ക് നഗരത്തിലെവിടെയും പോകാനുളള സര്‍വ്വീസാണ് ആരംഭിക്കുന്നത്. തലസ്ഥാന നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്ന സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് കെഎസ്ആര്‍ടിസി ഒരുങ്ങുകയാണ്. 50 രൂപക്ക് ഒരു ദിവസം നഗരത്തിലെവിടെയും, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം എന്നതാണ് ഈ സര്‍വ്വീസിന്റെ പ്രത്യേകത.

തിരുവനന്തപുരം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന 7 റൂട്ടുകളാണ് സിറ്റി സര്‍വ്വീസിനുള്ളത്. ഓരോ റൂട്ടനുസരിച്ച് ബസ്സുകള്‍ക്ക് പേരും നല്‍കിട്ടുണ്ട്. റെഡ്,ബ്ലൂ, ബ്രൗണ്‍ ,യെല്ലോ, മാഗ്‌നറ്റ,ഓറഞ്ച് എന്നിങ്ങനെയാണ് പേര്ുകള്‍ നല്‍കിയിരിക്കുന്നത്. 90 ബസ്സുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിനായി സജ്ജീകരിച്ചിട്ടുളളത്്.

50 രൂപക്ക് ഒരു ദിവസം നഗരത്തില്‍ സര്‍ക്കുലര്‍ സര്‍വ്വീസില്‍ എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം എന്നത് ഇതിന്റെ വലിയ ഒരു പ്രത്യേകത തന്നെയാണ്. പഴയ ലോ ഫ്‌ളോര്‍ ബസ്സുകളാണ് ഇതിനായി രൂപം മാറ്റിയിരിക്കുന്നത്. നിലവില്‍ നഗരത്തിലോടുന്ന ഓര്‍ഡിനറി ബസ്സുകള്‍ പോകാത്ത റൂട്ടുകളിലൂടെയാണ് ഇത് സര്‍വ്വീസ് നടത്തുന്നത്്. ഇന്ന് ആദ്യ പരീക്ഷണ ഓട്ടം നടന്നു.

ബസ്സുകള്‍ പുതിയ റൂട്ടില്‍ ഗതാഗത കുരുക്കുണ്ടാക്കുമോ, സമയക്രമം എന്നീ കാര്യങ്ങളാണ് പരിശോധിക്കാനാണ് ആദ്യ പരീക്ഷണ ഓട്ടം നടത്തിയത്. തിരക്കുള്ള ദിവസമുള്‍പ്പെടെ രണ്ട് പരീക്ഷണങ്ങള്‍ കൂടി നടത്തും. ഈ പരീക്ഷണം വിജയിച്ചാല്‍ എറണാകുളം,കോഴിക്കോട് എന്നീ നഗരങ്ങളിലേക്കും സര്‍ക്കുലര്‍ സര്‍വ്വീസ് വ്യാപിപ്പിക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button