CinemaMovieNationalNewsUncategorized
അന്ന് നിലപാട് പറഞ്ഞതിന് ആക്രമണം നേരിടേണ്ടി വന്നില്ലെന്നും, എന്നാൽ ഇന്ന് ; 2009 ലെ വിഡിയോ പങ്കുവച്ച് സിദ്ധാർത്ഥ്

2009 ൽ ഒരു ബിസിനസ് സ്‌കൂളിൽ വച്ച് താൻ നടത്തിയ പ്രസംഗം പങ്കുവച്ച് നടൻ സിദ്ധാർത്ഥി. അന്ന് നിലപാട് പറഞ്ഞതിന് ആക്രമണം നേരിടേണ്ടി വന്നില്ലെന്നും, എന്നാൽ ഇന്ന് രാജ്യം മാറിയിരിക്കുകയാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.
ദിഷാ രവി അറസ്റ്റിലായ ടൂൾ കിറ്റ് കേസിലടക്കം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ ഭാഷയിൽ വിമർശനം നടത്തുന്ന സിദ്ധാർത്ഥ് രാജ്യം ബ്രെയിൻവാഷ് ചെയ്യപ്പെട്ടുവെന്നും ആരോപിച്ചു.
രാജ്യത്തിന്റെ സാഹചര്യങ്ങളെ കുറിച്ചും, ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചുമാണ് 2009 ലെ വിഡിയോയിൽ സിദ്ധാർത്ഥി സംസാരിച്ചത്. സാധാരണക്കാരന് മാറ്റം കൊണ്ടുവരാൻ സാധിക്കാത്ത അവസ്ഥയെ കുറിച്ചും സിദ്ധാർത്ഥ് ചൂണ്ടിക്കാട്ടിയിരുന്നു.