കയ്പമംഗലം ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയില്‍ നിന്ന് മൂന്നരകിലോ സ്വര്‍ണം കവര്‍ന്നു.

തൃശൂര്‍ ജില്ലയിലെ കയ്പമംഗലം മൂന്നുപീടികയിലുള്ള ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയില്‍ നിന്ന് മൂന്നരകിലോ സ്വര്‍ണം കവര്‍ന്നു. ജ്വല്ലറിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മൂന്നുപീടികയിൽ ദേശീയപാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിൽ വ്യാഴാഴ്ച രാത്രി ജ്വല്ലറിയുടെ ഭിത്തി തുരന്നാണ് മോഷണം നടത്തിയിട്ടുള്ളത്. രാവിലെ ജ്വല്ലറി തുറക്കാനെത്തുമ്പോഴാണ് ഉടമ സലിം മോഷണ വിവരം അറിയുന്നത്. കവർച്ചയെ തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മോഷ്ടാക്കള്‍ മുളക് പൊടി വിതറിയിരുന്നു. ജ്വല്ലറി ഉടമ സലിമും, ഒരു ജീവനക്കാരനും മാത്രമാണ് കടയിലുണ്ടാകാറുള്ളത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് കേസെടുത്ത അന്വേഷണം നടത്തിവരുകയാണ്. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.