CovidLatest NewsNationalNews
‘റെംഡിസിവിര്‍’ ഇഞ്ചെക്ഷന്‍ കരിഞ്ചന്തയില്‍ വിറ്റു ; മധ്യപ്രദേശില്‍ മൂന്നു പേര്‍ അറസ്റ്റില്‍
ഇന്‍ഡോര്‍: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്‍റി വൈറല്‍ മരുന്നായ ‘റെംഡിസിവിര്‍’ ഇഞ്ചെക്ഷന്‍ കരിഞ്ചന്തയില്‍ വിറ്റ മൂന്നു പേര്‍ അറസ്റ്റിലായി . മധ്യപ്രദേശില്‍ ഒരു മെഡിക്കല്‍ ഷോപ് ഉടമ അടക്കമാണ് അറസ്റ്റിലായത്.
രണ്ട് ബ്രാന്‍ഡുകളിലുള്ള മരുന്നുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത് . ഒരു ഇന്‍ജക്ഷന്‍ 20,000 രൂപക്കാണ് ഇവര്‍ വില്‍പന നടത്തിയത്.
കോവിഡ് രോഗികളില്‍ അനിയന്ത്രിത ഉപയോഗം വിലക്കിയിട്ടുള്ള മരുന്നാണ് ‘റെംഡിസിവിര്‍’. കോവിഡ് രോഗികളില്‍ ഇപ്പോഴും പരീക്ഷണ മരുന്നായ റെംഡിസിവിര്‍ ലക്ഷണമില്ലാത്ത രോഗികള്‍ക്കും വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കും നല്‍കരുതെന്ന് നിര്‍ദേശവും ഉയരുന്നുണ്ട് .അതെ സമയം നേരത്തെ, കോവിഡ് രൂക്ഷമായതോടെ റെംഡിസിവിറിന്‍െറ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു.