Kerala NewsLatest NewsUncategorized
കേരളത്തിന് 140 മെട്രിക് ടൺ ഓക്‌സിജനുമായി രണ്ടാമത്തെ ട്രെയിനും എത്തി
കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്‌സിജൻ ട്രെയിൻ കൊച്ചിയിൽ എത്തി. ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് 140 മെട്രിക് ടൺ ഓക്‌സിജനുമായി പുറപ്പെട്ട ട്രെയിൻ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വല്ലാർപാടത്ത് എത്തിയത്.ഇത് വിവിധ ജില്ലകളിലേക്ക് അയക്കാൻ ടാങ്കറുകളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ചു.
1കേരളത്തിനുള്ള 118 മെട്രിക് ടൺ ഓക്‌സിജനുമായി കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യ ട്രെയിൻ എത്തിയത്. ഏപ്രിൽ 24 മുതലാണ് രാജ്യത്ത് ഓക്‌സിജനുമായി ട്രെയിനുകൾ ഓടിത്തുടങ്ങിയത്. ഈ ട്രെയിനുകൾ തടസമില്ലാതെ ഓടാൻ വേണ്ട ക്രമീകരണങ്ങൾ റെയ്ൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.